പരസ്യചിത്രത്തിന്റെ പേരിൽ പുലിവാൽ പിടിച്ച് ഡിഎംകെ;പരിഹാസവുമായി പ്രധാനമന്ത്രി

 പ്രധാനമന്ത്രി നരേന്ദ്രമോദിയുടേയും തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ്റേയും ചൈനീസ് പതാകയുടെ റോക്കറ്റ് ഉൾപ്പെട്ട പരസ്യ ചിത്രം തമിഴ്‌നാട്ടിൽ പുതിയ വിവാദത്തിന് വഴിവെച്ചതിന് പിന്നാലെ വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി രം​ഗത്തെത്തി. മറ്റുള്ളവർ ചെയ്യുന്നതിന്റെ ക്രെഡിറ്റ് ഏറ്റെടുക്കുകയാണ് ഡിഎംകെയുടെ പണിയെന്ന് മോദിയും ബിജെപിയും പരിഹസിച്ചു. ഡിഎംകെ രാഷ്ട്രീയത്തിൽ പ്രധാന്യം നൽകുന്നത് അവരുടെ കുടുംബത്തിനാണ്. ബിജെപി സർക്കാർ വികസനത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നതെന്ന് മോദി പറഞ്ഞു. തമിഴ്നാടിന്റെ വികസനത്തിന്റെ പദ്ധതിയെന്തെന്ന് കുടുംബാധിപത്യമുള്ള ഡിഎംകെയോടോ കോൺഗ്രസിനോടോ ചോദിച്ചാൽ അവർക്ക് ഉത്തരമുണ്ടാകില്ലെന്നും മോദി പരിഹസിച്ചു.

‘ആർക്കറിയാം നമ്മുടെ പല പദ്ധതികളിലും അവർ അവരുടെ സ്റ്റിക്കറുകൾ ഉൾപ്പെടുത്തുന്നുണ്ടോയെന്ന്. ഇത്തവണ അവർ പരിധി വിട്ടു. ഒരിക്കലും പണിയെടുക്കാത്ത പാർട്ടിയാണ് ഡിഎംകെ. എന്നാൽ മറ്റുള്ളവരുടെ ക്രെഡിറ്റ് അടിച്ചെടുക്കാൻ മുൻപിലാണ്. നമ്മുടെ പല പദ്ധതികള്‍ക്കും അവരുടെ പേരു നൽകി, അവരുടേതാക്കിയാണ് ജനങ്ങളിലേക്ക് എത്തിക്കുന്നത്. ഇന്ത്യയുടെ പുരോഗതി കാണാൻ ഡിഎംകെ നേതാക്കൾ തയാറല്ല. നമ്മുടെ ശാസ്ത്രജ്ഞരെയും ബഹിരാകാശ മേഖലയെയും നിങ്ങളുടെ നികുതിപ്പണത്തെയും അവർ അപമാനിച്ചു’. മോദി പറഞ്ഞു.

Top