തമിഴ്നാട് ഗവർണറുമായുള്ള ഭിന്നത പരസ്യമാക്കി ഡിഎംകെ

തമിഴ്നാട്: ഗവര്‍ണറുമായുള്ള ഭിന്നത പരസ്യമാക്കി ഡി.എം.കെ. “ഇത് നാഗാലാൻഡല്ല, തമിഴ്‌നാടാണ്. ഇവിടെ രാഷ്ട്രീയം കളിക്കാനാവില്ല” എന്നാണ് തമിഴ്നാട് ഗവര്‍ണര്‍ ആര്‍.എന്‍ രവിക്ക് ഡി.എം.കെ മുഖപത്രമായ മുരശൊലിയിലൂടെ മുന്നറിയിപ്പ് നല്‍കിയത്.

ഗവര്‍ണര്‍ അഖിലേന്ത്യാ മെഡിക്കല്‍ പ്രവേശന പരീക്ഷയെ കുറിച്ച് ഗവര്‍ണര്‍ റിപബ്ലിക് ദിനത്തില്‍ നടത്തിയ പരാമര്‍ശമാണ് ഡി.എം.കെ നേതാക്കളെ ചൊടിപ്പിച്ചത്. നീറ്റ് പരീക്ഷയ്ക്കെതിരെ തമിഴ്നാട് നിയമസഭ പ്രമേയം പാസാക്കിയിട്ടുണ്ട്. ഗവര്‍ണറുടെ അംഗീകാരത്തിനായി കാത്തിരിക്കുകയാണ്. എന്നാല്‍ നീ​റ്റ് വ​ന്ന​തി​നു ശേഷം സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ സ​ർക്കാര്‍ സ്കൂളുകളില്‍ നിന്നുള്ള കുട്ടികളുടെ എണ്ണം വര്‍ധിച്ചെന്നാണ് ഗവര്‍ണര്‍ പറഞ്ഞത്.

മെഡിക്കല്‍ കോളജുകളില്‍ സര്‍ക്കാര്‍ സ്കൂളുകളിലെ കുട്ടികള്‍ക്ക് 7.5 ശതമാനം സംവരണം ഏര്‍പ്പെടുത്തിയ സര്‍ക്കാരിനെ ഗവര്‍ണര്‍ അഭിനന്ദിച്ചു. എന്നാല്‍ എ.ഐ.എ.ഡി.എ.കെ ഭരണ കാലത്താണ് സര്‍ക്കാര്‍ ​സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയത്.

Top