കര്‍ണാടകയിലെ നിരോധനാജ്ഞ ഒരു കാരണവു മില്ലാതെ; ആരോപണവുമായി ഡി.കെ. ശിവകുമാര്‍

ര്‍ണാടകയില്‍ സര്‍ക്കാര്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചത് ഒരു കാരണവുമില്ലാതെയാണെന്ന് കോണ്‍ഗ്രസ് നേതാവ് ഡി.കെ. ശിവകുമാര്‍. സമാധാനപരമായ പ്രതിഷേധം 144 പ്രഖ്യാപിച്ചതോടെ അക്രമാസക്തമായെന്നും അദ്ദേഹം ആരോപിച്ചു.

പൗരത്വ ഭേദഗതി ബില്ലിനെതിരായ പ്രതിഷേധം അടിച്ചമര്‍ത്താനാണ് സര്‍ക്കാറിന് താല്‍പര്യമെന്നും എന്ത് അടിസ്ഥാനത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചതെന്ന് മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും വ്യക്തമാക്കണമെന്നും ശിവകുമാര്‍ ആവശ്യപ്പെട്ടു.

പൗരത്വ ബില്ലിനായി നിങ്ങള്‍ രേഖകള്‍ ആവശ്യപ്പെട്ടാല്‍ എന്നെപ്പോലുള്ളവര്‍ക്ക് രേഖകള്‍ സമര്‍പ്പിക്കാന്‍ സാധിക്കും. പക്ഷേ സ്‌കൂളുകളില്‍ പോലും പ്രവേശനം ലഭിക്കാത്ത ഗ്രാമങ്ങളിലുള്ളവര്‍ എവിടെനിന്നാണ് അവരുടെ സര്‍ട്ടിഫിക്കറ്റുകളും രേഖകളും കാണിക്കുക. നിങ്ങള്‍ അവരെ ജയിലിലടക്കുമോ അങ്ങനെയാണെങ്കില്‍ നിങ്ങള്‍ എത്ര പേരെ ജയിലിലേക്ക് അയക്കുമെന്നും ശിവകുമാര്‍ ചോദിച്ചു.

 

Top