ഡി കെ ശിവകുമാറിന് വീണ്ടും കുരുക്കിട്ട് ഇഡി; ജോഡോ യാത്രക്കിടെ ഹാജരാകാന്‍ നോട്ടീസ്

ബെംഗളൂരു: കര്‍ണാടക കോൺഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാറിന് വീണ്ടും നോട്ടീസ് അയച്ച് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. അനധികൃത സ്വത്ത് സമ്പാദനക്കേസിലാണ് ശിവകുമാറിനെതിരെ ഇഡി സമന്‍സ് അയച്ചത്. ഏജൻസിക്ക് മുന്നിൽ ഹാജരാകാൻ ഇഡിയില്‍ നിന്ന് പുതിയ സമൻസ് ലഭിച്ചതായി ഡികെ ശിവകുമാർ പറഞ്ഞു.

ഏജന്‍സിയുമായി സഹകരിക്കാന്‍ തയ്യാറാണെന്നും എന്നാല്‍ സമന്‍സ് അയച്ച സമയം ഭരണഘടനാപരവും രാഷ്ട്രീയവുമായ ചുമതലകള്‍ നിര്‍വഹിക്കുന്നതിന് തടസ്സമാകുകയാണെന്നും ശിവകുമാര്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി നയിക്കുന്ന ‘ഭാരത് ജോഡോ യാത്ര’കര്‍ണാടകയിലേക്ക് പ്രവേശിക്കുന്നതിനിടയിലാണ് ഇഡി നോട്ടീസ് അയച്ചതെന്നും അദ്ദേഹം വ്യക്തമാക്കി. ‘ഭാരത് ജോഡോ യാത്രയ്ക്കും നിയമസഭാ സമ്മേളനത്തിനും ഇടയില്‍ വീണ്ടും ഹാജരാകാന്‍ ഇഡി സമന്‍സ് അയച്ചു. ഞാന്‍ സഹകരിക്കാന്‍ തയ്യാറാണ്, എന്നാല്‍ സമന്‍സിന്റെ സമയം ദുരുദ്ദേശ്യപരമാണെന്നും ശിവകുമാര്‍ ട്വീറ്റ് ചെയ്തു.

 

Top