ഹിമാചല്‍ പ്രദേശിലെ വിമത എംഎല്‍എമാരുമായി ഡികെ ശിവകുമാര്‍ ചര്‍ച്ചനടത്തുന്നു

ഹിമാചല്‍ പ്രദേശ്: ഹിമാചല്‍ പ്രദേശില്‍ സര്‍ക്കാര്‍ നിലനിര്‍ത്താന്‍ ശ്രമങ്ങളുമായി കോണ്‍ഗ്രസ്. ഭുപിന്ദര്‍ സിംഗ് ഹൂഢയും ഡി കെ ശിവകുമാറും കൂറുമാറിയ കോണ്‍ഗ്രസ് എംഎല്‍എമാരുമായി ആശയവിനിമയം ആരംഭിച്ചു. അതൃപ്തി പരിഹരിക്കാന്‍ എല്ലാ സാധ്യതകളും ചര്‍ച്ച ചെയ്യാം എന്ന നിലപാടിലാണ് കോണ്‍ഗ്രസ് നേതൃത്വം.

അതേസമയം, ബിജെപി സംഘം ഗവര്‍ണര്‍ ശിവ് പ്രതാപ് ശുക്ലയെ കണ്ടു. കോണ്‍ഗ്രസ് സര്‍ക്കാരിന് ഭൂരിപക്ഷം നഷ്ടമായതായി പ്രതിപക്ഷ നേതാവ് ജയറാം താക്കൂര്‍ ഗവര്‍ണറെ അറിയിച്ചു. വിശ്വാസ വോട്ട് വേണം. ക്രമവിരുദ്ധമായി സ്പീക്കര്‍ ഇടപെടാന്‍ ശ്രമിക്കുന്നു. ബജറ്റ് സമ്മേളനത്തില്‍ തങ്ങളുടെ എംപിമാരെ സസ്‌പെന്‍ഡ് ചെയ്‌തേക്കും. ക്രമവിരുദ്ധമായി സ്പീക്കര്‍ ഇടപെടാന്‍ ശ്രമിക്കുന്നതിനെതിരെ നടപടി വേണമെന്നും ബിജെപി സംഘം ഗവര്‍ണറെ അറിയിച്ചു.

 

Top