കെവിന്‍ ആന്‍ഡേഴ്‌സണെ തറപറ്റിച്ച് വിംബിള്‍ഡണ്‍ കിരീടം ചൂടി നൊവാക് ജോക്കോവിച്ച്

djokovic

ലണ്ടന്‍: വിംബിള്‍ഡണ്‍ കിരീടം സ്വന്തമാക്കി നൊവാക് ജോക്കോവിച്ച്. ദക്ഷിണാഫ്രിക്കയുടെ കെവിന്‍ ആന്‍ഡേഴ്‌സണെ നേരിട്ടുള്ള സെറ്റുകള്‍ക്കു പരാജയപ്പെടുത്തിയാണ് ജോക്കോവിച്ച് നാലാം വിംബിള്‍ഡണ്‍ കിരീടത്തില്‍ മുത്തമിട്ടത്. സ്‌കോര്‍: 6-2, 6-2, 7-6(7-3).

2016ല്‍ ഫ്രഞ്ച് ഓപ്പണ്‍ കിരീടം നേടിയശേഷം ജോക്കോവിച്ച് നേടുന്ന ആദ്യ ഗ്രാന്‍സ്ലാം കിരീടമാണിത്. 2015-ലാണ് ഇതിനുമുമ്പ് ജോക്കോവിച്ച് ഇംഗ്ലണ്ടില്‍ കിരീടം നേടിയത്.

ജോക്കോവിച്ചിന്റെ 13-ാം ഗ്രാന്‍സ്ലാം കിരീടമാണിത്. 20 ഗ്രാന്‍സ്ലാം കിരീടങ്ങളുമായി സ്വിറ്റ്‌സര്‍ലന്‍ഡിന്റെ റോജര്‍ ഫെഡററാണ് ഗ്രാന്‍സ്ലാം നേട്ടത്തില്‍ മുന്നിട്ടുനില്‍ക്കുന്നത്.

Top