വിംബിള്‍ഡണിൽ ഏഴാം കിരീടം സ്വന്തമാക്കി ജോക്കോവിച്ച്

വിംബിള്‍ഡണ്‍ കിരീടം സ്വന്തമാക്കി നൊവാക് ജോക്കോവിച്ച്. ഫൈനലില്‍ ഓസ്‌ട്രേലിയന്‍ താരം നിക്ക് കിര്‍ഗ്യോസിനെ ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് ജോക്കോവിച്ച് കിരീടം നിലനിര്‍ത്തിയത്. എന്നിങ്ങനെയാണ് സ്‌കോര്‍ 4-6, 6-3, 6-4, 7-6. സെര്‍ബിയന്‍ താരത്തിന്റെ 21-ാം ഗ്രാന്‍സ്ലാം കിരീടമാണിത്. ഇതോടെ ഗ്രാന്‍സ്ലാം കിരീടനേട്ടത്തില്‍ റോജര്‍ ഫെഡററെ മറികടക്കാനും ജോക്കോവിച്ചിനായി. 22 കിരീടങ്ങള്‍ സ്വന്തമാക്കിയ സ്പാനിഷ് താരം റാഫേല്‍ നദാലാണ് മുന്നില്‍. വിംബിള്‍ഡണില്‍ ജോക്കോവിച്ചിന്റെ ഏഴാം കിരീടമാണിത്. ഫെഡററും ഏവ് തവണ വിംബിള്‍ണ്‍ നേടിയിട്ടുണ്ട്. ഒമ്പത് ഓസ്‌ട്രേലിയന്‍ ഓപ്പണും ജോക്കോവിച്ച് നേടി. യു എസ് ഓപ്പണില്‍ മൂന്ന് തവണയും ഫ്രഞ്ച് ഓപ്പണില്‍ രണ്ട് തവണയും കിരീടം സ്വന്തമാക്കി.

Top