ജോകോവിച്ചിന് ഫ്രഞ്ച് ഓപ്പണ്‍ കിരീടം

നൊവാക് ജോക്കോവിച്ചിന് ഫ്രഞ്ച് ഓപ്പണ്‍ കിരീടം. ഫൈനലില്‍ അഞ്ചാം സീഡ് സ്‌റ്റെഫാനോസ് സിറ്റസിപാസിനെയാണ് ജോക്കോവിച്ച് പരാജയപ്പെടുത്തിയത്. പിന്നില്‍ നിന്ന് തിരിച്ചടിച്ചാണ് ലോക ഒന്നാം നമ്പര്‍ താരം ഗ്രീക്ക് താരത്തിന്റെ വെല്ലുവിളി മറികടന്നത്. ഇതോടെ 19 ഗ്രാന്‍ഡ് സ്ലാം കിരീട നേട്ടങ്ങളിലേക്കും ജോക്കോവിച്ച് എത്തി.

20 വീതം ഗ്രാന്‍ഡ് സ്ലാമുകള്‍ നേടിയ റാഫേല്‍ നദാലും റോജര്‍ ഫെഡററുമാണ് ഇനി ജോക്കോവിച്ചിനു മുന്നിലുള്ളത്. ടൈ ബ്രേക്കറില്‍ ആദ്യ സെറ്റ് നേടിയ സിറ്റ്‌സിപാസ് അനായാസം രണ്ടാം സെറ്റും നേടിയതോടെ ഒരു അട്ടിമറി മണത്തു. പക്ഷേ, മൂന്നാം സെറ്റ് മുതല്‍ തിരിച്ചടിച്ച ജോക്കോവിച്ച് ലോക ഒന്നാം നമ്പര്‍ താരമെന്ന പദവി ഊട്ടിയുറപ്പിക്കുന്ന പ്രകടനമാണ് നടത്തിയത്.

സ്‌കോര്‍ (6) 6-7, 2-6, 6-3, 6-2, 6-4.

Top