ഫ്രഞ്ച് ഓപ്പണില്‍ എഴുപതാം ജയവും വെട്ടിപ്പിടിച്ച് ജ്യോക്കോവിച്ച്

റോളണ്ട് ഗാരോസില്‍ എഴുപതാം ജയം സ്വന്തമാക്കി നൊവാക് ജ്യോക്കോവിച്ച്. ഫ്രഞ്ച് ഓപ്പണില്‍ രണ്ടാം റൗണ്ടില്‍ റിക്കാര്‍ഡാസ് ബെരാങ്കിസിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് ആണ് ലോക ഒന്നാം നമ്പര്‍ തകര്‍ത്തത്. ഇതോടെ ഫ്രഞ്ച് ഓപ്പണില്‍ ജയത്തില്‍ റോജര്‍ ഫെഡറര്‍ക്ക് ഒപ്പമെത്തി ജ്യോക്കോവിച്ച്.

മത്സരത്തില്‍ ജ്യോക്കോവിച്ച് 10 ഏസുകള്‍ ആണ് ഉതിര്‍ത്തത്. എതിരാളിയെ 6 തവണ ബ്രൈക്ക് ചെയ്യുകയും ചെയ്തു. 6-1 നു ആദ്യ സെറ്റ് നേടിയ സെര്‍ബിയന്‍ താരം 6-2, 6-2 എന്ന സ്‌കോറിന് രണ്ടും മൂന്നും സെറ്റുകള്‍ കൈക്കലാക്കി.

ഉറുഗ്വേ താരം പാബ്ലോയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് ആണ് അഞ്ചാം സീഡ് ഗ്രീക്ക് താരം സ്റ്റെഫനോസ് സ്റ്റിസ്റ്റിപാസ് മറികടന്നത്. മത്സരത്തില്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തിയ സ്റ്റിസ്റ്റിപാസ് 6 തവണയാണ് എതിരാളിയുടെ സര്‍വീസ് ഭേദിച്ചത്. 6-1, 6-4, 6-2 എന്ന സ്‌കോറിന് ആയിരുന്നു ഗ്രീക്ക് താരത്തിന്റെ ജയം. ദക്ഷിണാഫ്രിക്കന്‍ താരം ലോയിഡ് ഹാരിസിനെ നാലു സെറ്റ് പോരാട്ടത്തില്‍ ആണ് ഏഴാം സീഡ് ഇറ്റാലിയന്‍

Top