കളത്തിലേക്ക് തിരിച്ചു വന്ന് നൊവാക് ജ്യോക്കോവിച്ച്, പാരീസ് മാസ്റ്റേഴ്‌സിൽ ജയം

രു ഇടവേളയ്ക്ക് ശേഷം കളത്തിലേക്ക് തിരിച്ചു വന്നു നൊവാക് ജ്യോക്കോവിച്ച്. കഴിഞ്ഞ യു.എസ് ഓപ്പണ്‍ ഫൈനലിലെ തോല്‍വിക്ക് ശേഷം കളിയില്‍ നിന്നു ചെറിയ ഇടവേള എടുത്ത ജ്യോക്കോവിച്ച് എ.ടി.പി ടൂറില്‍ പാരീസ് മാസ്റ്റേഴ്‌സിലെ തന്റെ ആദ്യ മത്സരത്തില്‍ അനായാസം ജയം കണ്ടു. ഇന്നലെ ഡബിള്‍സിലും ഇറങ്ങിയ ജ്യോക്കോവിച്ച് ഹംഗേറിയന്‍ താരം മാര്‍ട്ടന്‍ ഫുച്‌കോവിചിനെ മൂന്നു സെറ്റ് പോരാട്ടത്തില്‍ ആണ് മറികടന്നത്.

ആദ്യ സെറ്റ് 6-2 നു അനായാസം നേടിയ ജ്യോക്കോവിച്ച് രണ്ടാം സെറ്റ് 6-4 നു കൈവിട്ടു. എന്നാല്‍ മൂന്നാം സെറ്റ് 6-3 നു നേടിയ ഒന്നാം സീഡ് ആയ ജ്യോക്കോവിച്ച് രണ്ടാം റൗണ്ടിലേക്ക് മുന്നേറി. മത്സരത്തില്‍ 2 തവണ ബ്രെയ്ക്ക് വഴങ്ങിയെങ്കിലും ലഭിച്ച 11 അവസരങ്ങളില്‍ 4 ബ്രെയ്ക്ക് കണ്ടത്താന്‍ ആയ ജ്യോക്കോവിച്ച് ജയം കുറിക്കുക ആയിരുന്നു. ലോക ഒന്നാം നമ്പര്‍ ആയി വര്‍ഷം അവസാനിക്കാനും എ.ടി.പി മാസ്റ്റേഴ്‌സില്‍ ജയം കാണാനും ഒരുങ്ങുന്ന സെര്‍ബിയന്‍ താരത്തിന് ഇത് നല്ല തുടക്കം തന്നെയാണ്.

 

Top