പാരീസ് മാസ്റ്റേഴ്‌സ് ടെന്നീസ് ; ജോക്കോവിച്ചും റഷ്യയുടെ കാരെന്‍ ഖച്ചാനോവും ഏറ്റുമുട്ടും

പാരീസ്: പാരീസ് മാസ്റ്റേഴ്‌സ് ടെന്നീസില്‍ സെര്‍ബിയയുടെ നൊവാക് ജോക്കോവിച്ചും റഷ്യയുടെ കാരെന്‍ ഖച്ചാനോവും ഏറ്റുമുട്ടും. രണ്ടാം സെമിയില്‍ ലോക മൂന്നാം നമ്പര്‍ സ്വിസ് താരം റോജര്‍ ഫെഡററെ കീഴടക്കിയാണ് ജോക്കോവിച്ച്(7-6, 5-7, 7-6) യോഗ്യത നേടിയത്.

കളിയില്‍ ആദ്യ സെറ്റ് ജോക്കോവിച്ച് സ്വന്തമാക്കിയിരുന്നു. എന്നാല്‍ രണ്ടാം സെറ്റ് തിരിച്ചു പിടിച്ച് ഫെഡറര്‍ ശക്തമായി തിരിച്ചുവന്നു. ഇതോടെ നിര്‍ണായകമായ മൂന്നാം സെറ്റില്‍ ഫെഡററെ തകര്‍ത്ത് ജോക്കോവിച്ച് ജയം സ്വന്തമാക്കുകയായിരുന്നു.

ആദ്യസെമിയില്‍ ഓസ്‌ട്രേലിയയുടെ ഡോമിനിക് തീമിയെയാണ് ഖച്ചാനോവിച്ച് തോല്‍പ്പിച്ചത്. സ്‌കോര്‍: 6-4,6-1.

Top