വിലക്ക് നീക്കി ഓസ്ട്രേലിയൻ ഓപ്പണിൽ കളിക്കാമെന്ന പ്രതീക്ഷയില്‍ ജോക്കോവിച്ച്

സിഡ്നി: ഓസ്ട്രേലിയൻ ഓപ്പണിൽ ഇത്തവണ കളിക്കാനാവുമെന്നാണ് പ്രതീക്ഷയെന്ന് സൂപ്പർ താരം നൊവാക് ജോക്കോവിച്ച്. ഔദ്യോഗികമായ പ്രഖ്യാപനങ്ങളൊന്നും വന്നില്ലെങ്കിലും അനുകൂലമായ സൂചനകളാണ് കഴിഞ്ഞ ദിവസങ്ങളിൽ കിട്ടിയിട്ടുള്ളതെന്നും സെർബിയന്‍ താരം പറഞ്ഞു. ഇതോടെ ജോക്കോവിച്ച് അടുത്ത ഓസ്ട്രേലിയന്‍ ഓപ്പൺ കളിക്കാനുള്ള സാധ്യതകള്‍ തുറക്കുകയാണ്.

കൊവിഡ് വാക്സീൻ എടുക്കാത്തതിനാലാണ് നൊവാക് ജോക്കോവിച്ചിനെ കഴിഞ്ഞ ഓസ്ട്രേലിയൻ ഓപ്പണിൽ നിന്ന് മാറ്റിനിർത്തിയത്. ലോകത്ത് ഏറ്റവും കടുത്ത കൊവിഡ് നിയന്ത്രണങ്ങളുണ്ടായിരുന്ന രാജ്യങ്ങളിലൊന്നായിരുന്നു ഓസ്ട്രേലിയ. വാക്സീൻ എടുക്കാത്തവർക്ക് രാജ്യത്തേക്ക് പ്രവേശനം പോലുമുണ്ടായിരുന്നില്ല. വാക്സീൻ എടുത്ത് എത്തിയാൽതന്നെ കടുത്ത ക്വാറന്‍റൈനും പാലിക്കണമായിരുന്നു മത്സരത്തിനായി ഓസ്ട്രേലിയയിൽ എത്തിയെങ്കിലും തിരിച്ചയക്കുകയായിരുന്നു. വിലക്കും ഏർപ്പെടുത്തി. എന്നാൽ പിന്നീട്

നിലവിൽ കൊവിഡ് നിയന്ത്രണങ്ങളിൽ ഒട്ടേറെ ഇളവുകൾ അനുവദിച്ചിട്ടുണ്ട് ഓസ്ട്രേലിയ. വാക്സീൻ എടുത്തില്ലെങ്കിലും പ്രവേശനം അനുവദിക്കുമെന്നും പ്രഖ്യാപിച്ചു. ഇതോടെയാണ് ഓസ്ട്രേലിയൻ ഓപ്പണിൽ പങ്കെടുക്കാൻ ജോക്കോവിച്ച് ശ്രമം തുടങ്ങിയത്. ഓസ്ട്രേലിയയിലെ അഭിഭാഷകരുമായി ഈ ദിവസങ്ങളിൽ സംസാരിച്ചെന്ന് താരം പറയുന്നു. വിലക്ക് നീക്കുന്നതുമായി ബന്ധപ്പെട്ട് അഭിഭാഷകർ ഓസ്ട്രേലിയൻ അധികൃതരുമായും ചർച്ച നടത്തുന്നുണ്ട്. വിലക്ക് നീങ്ങുമെന്നും ഏറെ വൈകാതെ ഇക്കാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും ജോക്കോവിച്ച് പറയുന്നു.

ജനുവരി 16നാണ് ഓസ്ട്രേലിയൻ ഓപ്പണിന് തുടക്കമാവുക. റഫേൽ നദാലാണ് നിലവിലെ ഓസ്ട്രേലിയൻ ഓപ്പൺ ചാമ്പ്യൻ. മെദ്‌വെദേവിനെ തോൽപ്പിച്ചാണ് നദാൽ കിരീടം സ്വന്തമാക്കിയത്.

Top