സൗബിന്‍ നായകനാകുന്ന ‘ജിന്ന്’; മോഷന്‍ പോസ്റ്റര്‍ കാണാം

സൗബിന്‍ ഷാഹിര്‍ നായകവേഷത്തിലെത്തുന്ന പുതിയ ചിത്രം ജിന്നിന്റെ മോഷന്‍ പോസ്റ്റര്‍ പുറത്തുവിട്ടു. നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പങ്കുവെച്ചത്.

ശാന്തി ബാലചന്ദ്രനാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. സിദ്ധാര്‍ഥ് ഭരതന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് സ്‌ട്രെയ്റ്റ്‌ലൈന്‍ സിനിമാസാണ്. രാജേഷ് ഗോപിനാഥന്റേതാണ് തിരക്കഥ. പ്രശാന്ത് പിള്ളയാണ് സംഗീതം ഒരുക്കുന്നത്. എഡിറ്റിങ് ദീപു ജോസഫ്.

Top