ബിജെപി എംഎല്‍എ ദിയ കുമാരി വിവാഹമോചിതയാവുന്നു

ന്യൂഡല്‍ഹി: ബിജെപി എംഎല്‍എയും ജയ്പുര്‍ രാജകുടുംബാംഗവുമായ ദിയ കുമാരി വിവാഹമോചിതയാവുന്നു. ഇരുപത്തിയൊന്നു വര്‍ഷം മുന്‍പ് നരേന്ദ്ര സിങ്ങുമായി നടന്ന വിവാഹജീവിതമാണ് ദിയ കുമാരി അവസാനിപ്പിക്കുന്നത്.

ഉഭയസമ്മതപ്രകാരമുള്ള വിവാഹമോചനാപേക്ഷയാണ് കോടതിയില്‍ സമര്‍പിച്ചിട്ടുള്ളത്. ഒമ്പതു വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ 1997 ലാണ് ദിയ കുമാരിയും നരേന്ദസിങ്ങും വിവാഹിതരായത്. ഇവര്‍ക്ക് മൂന്നു കുട്ടികളുണ്ട്. ഏതാനും മാസങ്ങളായി ഇരുവരും അകന്നു കഴിയുകയായിരുന്നു. രാജസ്ഥാനിലെ സവായ് മധോപൂരില്‍ നിന്നുള്ള നിയമസഭാംഗമാണ് ദിയ കുമാരി.

വ്യക്തിപരമായ കാരണങ്ങളാല്‍ മത്സരരംഗത്തു നിന്ന് പിന്‍മാറുകയാണെന്ന് ദിയ കുമാരി അറിയിച്ചതിനെ തുടര്‍ന്ന് ഇപ്പോള്‍ നടന്ന തിരഞ്ഞെടുപ്പില്‍ പുതുമുഖം ആശ മീണയാണ് സവായ് മധോപൂരില്‍ ബിജെപി ടിക്കറ്റില്‍ നിന്ന് മത്സരിച്ചത്. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലേക്ക് രാജകുടുംബത്തില്‍ നിന്ന് ദിയയെ ബിജെപി പരിഗണിക്കുമെന്നാണ് വിവരം.

Top