ശ്രീരാമന്റെ പിന്തുടര്‍ച്ചക്കാരാണ് തന്റെ കുടുംബം; അവകാശവാദമുന്നയിച്ച് ബിജെപി എംപി

ജയ്പൂര്‍: ശ്രീരാമന്റെ പിന്തുടര്‍ച്ചക്കാരാണ് തന്റെ കുടുംബമെന്ന അവകാശവാദമുന്നയിച്ച് ബിജെപി എംപി രംഗത്ത്.

രാജസ്ഥാനിലെ രാജ്‌സമന്ദില്‍ നിന്നുള്ള വനിതാ എംപിയായ ദിയ കുമാരിയാണ് ഇത്തരത്തിലൊരു അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്. ശ്രീരാമന്റെ മകനായ കുശന്റെ പരമ്പരയില്‍ പെട്ടവരാണ് തന്റെ പൂര്‍വ്വികര്‍ എന്നാണ് ദിയ അവകാശപ്പെടുന്നത്. ജയ്പൂര്‍ രാജകുടുംബാംഗം കൂടിയാണ് ദിയ.

അയോധ്യ ഭൂമി തര്‍ക്ക കേസില്‍ രഘുവംശത്തില്‍പെട്ട ആരെങ്കിലും അയോധ്യയില്‍ ഇപ്പോള്‍ താമസിക്കുന്നുണ്ടോ എന്ന് സുപ്രീംകോടതി ചോദിച്ചിരുന്നു. ഇതിന് മറുപടിയായാണ് ബിജെപി എംപി അവകാശവാദം ഉന്നയിച്ചത്.

ഭഗവാന്‍ ശ്രീരാമന്റെ പിന്മുറക്കാര്‍ ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലുമുണ്ട്. ഞങ്ങളുടെ കുടുംബം ശ്രീരാമന്റെ മകന്‍ കുശന്റെ പരമ്പരയാണ് ദിയ കുമാരി പറയുന്നു. രാജകുടുംബത്തിന്റെ പക്കലുള്ള കയ്യെഴുത്ത് പ്രതികള്‍ അടക്കമുള്ള രേഖകളുടെ അടിസ്ഥാനത്തിലാണ് താനിത് പറയുന്നതെന്നും അവര്‍ വ്യക്തമാക്കുന്നു.

Top