പ്രത്യേക മുഹുര്‍ത്ത വ്യാപാരം നവംബര്‍ ഏഴ് ബുധനാഴ്ച

മുംബൈ: ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചും നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചും നവംബര്‍ ഏഴ് ബുധനാഴ്ച പ്രത്യേക മുഹുര്‍ത്ത വ്യാപാരം സംഘടിപ്പിക്കും. മുഹുര്‍ത്ത വ്യാപാര സമയത്ത് മാത്രമാണ് ബുധനാഴ്ച വിപണി പ്രവര്‍ത്തിക്കുക.

ദീപാവലിയോടനുബന്ധിച്ചു നടത്തുന്ന പ്രത്യേക വ്യാപാരം വൈകീട്ട് അഞ്ചുമണി മുതല്‍ 6.3വരെയാണ് നടക്കുക. ദീപാവലി പ്രമാണിച്ച് ബുധനാഴ്ചയും വ്യാഴാഴ്ചയും ഓഹരി വിപണിക്ക് അവധിയാണ്.

Top