ദീപാവലി ആഘോഷം ; 100 കോടി രൂപയുടെ നോട്ടുകളാല്‍ മധ്യപ്രദേശില്‍ ക്ഷേത്രം അലങ്കരിച്ചു

ഭോപ്പാല്‍: മധ്യപ്രദേശിലെ ദീപാവലി ആഘോഷം വ്യത്യസ്തമാകുകയാണ്.

100 കോടി രൂപയുടെ നോട്ടുകള്‍ ഉപയോഗിച്ചാണ് മധ്യപ്രദേശില്‍ ക്ഷേത്രം അലങ്കരിച്ചത്.

റാത്‌ലം മഹാലക്ഷ്മി ക്ഷേത്രത്തിലാണ് ഈ അപൂര്‍വ്വ അലങ്കാരം ഒരുക്കിയിരിക്കുന്നത്.

നൂറുകോടി രൂപയുടെ നോട്ടുകളാണ് ക്ഷേത്രം അലങ്കരിക്കാന്‍ ഉപയോഗിച്ചതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രത്തിലെത്തിയ ഭക്തരാണ് വൈവിധ്യമാര്‍ന്ന ഈ കാഴ്ച ഒരുക്കിയത്.

ദീപാവലിക്ക് വര്‍ഷങ്ങളായി വലിയ തോതിലുള്ള ആഘോഷങ്ങളാണ് ഈ മഹാലക്ഷ്മി ക്ഷേത്രത്തില്‍ നടക്കുന്നത്.

വര്‍ഷങ്ങളായി ഈ ദിനത്തില്‍ കാണിക്കയായി ഭക്തര്‍ നല്‍കിയ പണവും ആഭരണങ്ങളും ഉപയോഗിച്ചാണ് ക്ഷേത്രം അലങ്കരിച്ചതെന്ന് ക്ഷേത്രത്തിന്റെ ഭരണ സമിതി പറയുന്നു.

ഭക്തര്‍ നല്‍കുന്ന കാണിക്കകള്‍ അതുപോലെതന്നെ ക്ഷേത്രത്തിന്റെ നിലവറകളില്‍ സൂക്ഷിക്കുകയാണ് പതിവെന്നും ഭരണസമിതി പറഞ്ഞു.

കോടിക്കണക്കിന് രൂപ ഉപയോഗിച്ച് ക്ഷേത്രം അലങ്കരിച്ചതിനാല്‍ വന്‍തോതിലുള്ള സുരക്ഷാസന്നാഹങ്ങള്‍ ഒരുക്കിയിട്ടുള്ളതായി പൊലീസ് അസിസ്റ്റന്റ് സൂപ്രണ്ട് പ്രദീപ് സിങ് പറഞ്ഞു.

Top