അമ്മയാകാന്‍ ഒരുങ്ങി ദിവ്യാ ഉണ്ണി; വൈറലായി ചിത്രങ്ങള്‍

മ്മയാകാന്‍ ഒരുങ്ങുന്ന സന്തോഷം പങ്കുവച്ച് നടി ദിവ്യാ ഉണ്ണി. താരം തന്നെയാണ് വളകാപ്പ് ചടങ്ങിന്റെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമത്തിലൂടെ പങ്കുവച്ചത്. അമ്മയ്ക്കും ഭര്‍ത്താവിനും മകള്‍ക്കൊപ്പമുള്ള ചിത്രങ്ങളാണ് താരം തന്റെ ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് താരം ഈ സന്തോഷനിമിഷം പങ്കുവച്ചത്.

അമേരിക്കയിലെ ഹൂസ്റ്റണില്‍ എഞ്ചിനീയറായ അരുണ്‍ കുമാറിനെ കഴിഞ്ഞ വര്‍ഷമായിരുന്നു ദിവ്യാ ഉണ്ണി വിവാഹം ചെയ്തത്. സന്തോഷം പങ്കുവച്ച ദിവ്യാ ഉണ്ണിക്ക് ആശംസകളുമായി നിരവധി ആരാധകരും രംഗത്ത് എത്തിയിട്ടുണ്ട്.

2017ലായിരുന്നു ദിവ്യ ഉണ്ണി ആദ്യ വിവാഹബന്ധം വേര്‍പെടുത്തിയത്. ആദ്യ വിവാഹത്തിലെ രണ്ട് മക്കളും ദിവ്യ ഉണ്ണിക്കൊപ്പമാണ്.

ഒരുകാലത്ത് മലയാളികളുടെ മനസ്സില്‍ ദിവ്യ സ്ഥാനം പിടിച്ചിരുന്നു. പിന്നീട് സിനിമയില്‍ നിന്നും വലിയ ഇടവേള തന്നെയാണ് താരം എടുത്തത്. എന്നാല്‍ നൃത്ത വേദികളില്‍ ദിവ്യ ഇപ്പോഴും തന്റെ സജീവം അറിയിക്കുന്നണ്ട്. നേരത്തെ ആതിരപ്പളിയുടെ പശ്ചാതലത്തില്‍ ഒരുങ്ങിയ ദിവ്യയുടെ മനോഹരമായ ഫോട്ടോകള്‍ സാമൂഹമാധ്യമത്തില്‍ ശ്രദ്ധ നേടിയിരുന്നു.

https://www.instagram.com/p/B5quZ_CJA_4/?utm_source=ig_web_copy_link

https://www.instagram.com/p/B5qu0ysJ6vC/?utm_source=ig_web_copy_link

https://www.instagram.com/p/B5qumHApT0d/?utm_source=ig_web_copy_link

Top