ദിവ്യാ ഉണ്ണിയുടെ കുഞ്ഞുമാലാഖ; കുടുംബത്തോടൊപ്പമുള്ള ചിത്രം പങ്കുവെച്ച് താരം

കുഞ്ഞുമാലാഖ ഐശ്വര്യ ജനിച്ചതിന്റെ സന്തോഷം പങ്കുവെച്ച് കിഴിഞ്ഞദിവസം ദിവ്യാ ഉണ്ണി ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ കുടുബത്തിനൊപ്പം നില്‍ക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് താരം എത്തിയിരിക്കുന്നത്.

കുടുംബത്തിലെ പുതിയ അതിഥിയായ ഐശ്വര്യയ്‌ക്കൊപ്പം ഭര്‍ത്താവ് അരുണും മക്കളായ അര്‍ജുനും മീനാക്ഷിയും നില്‍ക്കുന്ന ചിത്രമാണ് ദിവ്യാ ഉണ്ണി തന്റെ ഫെയ്‌സ് ബുക്ക് പേജില്‍ പങ്കുവെച്ചത്. ജനുവരി 14നാണ് ദിവ്യ ഉണ്ണിക്ക് പെണ്‍കുഞ്ഞ് പിറന്നത്. താനൊരു കുഞ്ഞ് രാജകുമാരിക്കു ജന്മം നല്‍കിയെന്നും ഐശ്വര്യ എന്നാണ് കുട്ടിയുടെ പേരെന്നുമാണ് കഴിഞ്ഞ ദിവസം ദിവ്യാ ഉണ്ണി സമൂഹമാധ്യമത്തിലൂടെ കുറിച്ചിരുന്നത്.

2018 ഫെബ്രുവരി മാസത്തിലായിരുന്നു ദിവ്യാ ഉണ്ണിയുടെ വിവാഹം. എന്‍ജിനീയറായ ഭര്‍ത്താവ് അരുണിനൊപ്പം അമേരിക്കയിലെ ഹൂസ്റ്റണിലാണ് താരം താമസിക്കുന്നത്. 2017ലാണ് ദിവ്യ ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയത്. ആദ്യ വിവാഹത്തിലുള്ള നടിയുടെ രണ്ട് മക്കളും ദിവ്യയോടൊപ്പമാണ്. അമേരിക്കയില്‍ സ്വന്തമായി നൃത്തവിദ്യാലയം നടത്തുന്നുണ്ട് താരം.

Top