നവരസങ്ങളുമായി പ്രിയപ്പെട്ടതാരം ദിവ്യ ഉണ്ണി; ചിത്രം വൈറല്‍

രു കാലത്ത് മലയാള സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന താരങ്ങളിലൊരാളായിരുന്നു ദിവ്യ ഉണ്ണി. വിവാഹത്തോടെയാണ് താരം സിനിമയില്‍ നിന്നും ഇടവേളയെടുത്തത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങളും മറ്റും പങ്ക് വച്ച് സജീവമാണ് താരം. ഇപ്പോഴിതാ ഈ ലോക് ഡൗണ്‍ സമയത്ത് നവരസങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് നടിയും നര്‍ത്തകിയുമായ താരം.

തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെയാണ് താരം ഇത് പങ്കുവെച്ചിരിക്കുന്നത്. ചൈത്ര നവരാത്രി ആശംസകള്‍ എന്ന് കുറിച്ചുകൊണ്ട് ഉള്ളിലെ ദൈവീക ചൈതന്യം ജ്വലിക്കട്ടെ എന്നും പറഞ്ഞാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്.

ശക്തി, പ്രേയിങ് ഫോര്‍ ദി വേള്‍ഡ്, നവരസസീരിസ്, ഡാന്‍സ് ഫോട്ടോഷൂട്ട്, ഭരതനാട്യം, ഡാന്‍സ് ഡയറീസ് തുടങ്ങിയ ഹാഷ് ടാഗുകളും ചിത്രത്തോടൊപ്പം ചേര്‍ത്തിട്ടുണ്ട്. ഒട്ടനവധി കമന്റുകളുമായി ആരാധകരും ഈ ചിത്രം ഏറ്റെടുത്തിട്ടുണ്ട്.

വിവാഹശേഷം സിനിമയില്‍ അത്ര സജീവമല്ലായിരുന്നു താരം. ആദ്യ വിവാഹം പിരിഞ്ഞതിന് ശേഷം വീണ്ടും വിവാഹിതയായി ഏറെനാള്‍ അമേരിക്കയിലായിരുന്നു. പിന്നീട് നാട്ടിലെത്തിയതോടെ നൃത്ത വേദികളിലും സജീവമാണ്.

ജനുവരി 14ന് ദിവ്യ ഉണ്ണി ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു. കുഞ്ഞുമാലാഖയോടൊപ്പമുള്ള ചിത്രങ്ങളും താരം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്.

Top