അതിരപ്പള്ളിയില്‍ ഒരു ഫോട്ടോഷൂട്ട്; വൈറലായി നടി ദിവ്യ ഉണ്ണിയുടെ ചിത്രങ്ങള്‍

രുകാലത്ത് സിനിമയില്‍ നിറഞ്ഞുനിന്നിരുന്ന താരങ്ങളിലൊരാളായിരുന്നു ദിവ്യ ഉണ്ണി. വിവാഹത്തോടെയാണ് താരം സിനിമയില്‍ നിന്നും ഇടവേളയെടുത്തത്. എന്നാല്‍ സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങളും മറ്റും പങ്ക് വച്ച് സജീവമാണ് താരം. ഇപ്പോഴിതാ വ്യത്യസ്തമായ ഫോട്ടോ ഷൂട്ടുകള്‍ പങ്കുവെച്ചാണ് താരം ഇപ്പോള്‍ എത്തിയിട്ടുള്ളത്.

അതിരപ്പള്ളിയുടെ പശ്ചാത്തലത്തില്‍ ഡാന്‍സ് ഫോട്ടോ ഷൂട്ടാണ് താരം പങ്കുവച്ചത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരം തന്റെ ഫോട്ടോകള്‍ പങ്കുവച്ചിരിക്കുന്നത്. ഇതിനകം തന്നെ ചിത്രങ്ങള്‍ വൈറലായിക്കഴിഞ്ഞു. മെറൂണ്‍ നിറത്തിലുള്ള സാരിയണിഞ്ഞായിരുന്നു താരമെത്തിയത്. ചിലങ്കയണിഞ്ഞുള്ള വ്യത്യസ്ത പോസിലുള്ള താരത്തിന്റെ ചിത്രങ്ങളെ അഭിനന്ദിച്ച് നിരവധി ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്.

Top