പഴയ കാലഘട്ടത്തില്‍ നിന്നുപോയതിന്റെ പ്രശ്‌നമാണ് ‘അങ്കിള്‍ജി’ക്ക്; മോദിയെ പരിഹസിച്ച് ദിവ്യ

modi main

ന്യൂഡല്‍ഹി:ബലാക്കോട് ആക്രമണത്തെക്കുറിച്ച് മോദി നടത്തിയ വെളിപ്പെടുത്തലിനെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവായ ദിവ്യ സ്പന്ദന രംഗത്ത്. കാര്‍മേഘം ബാലക്കോട് ആക്രമണത്തിന് പോകുന്ന ഇന്ത്യന്‍ വിമാനങ്ങളെ റഡാറുകളില്‍ നിന്ന് മറക്കും എന്ന് താന്‍ ഇന്ത്യന്‍ സേനയ്ക്ക് ഉപദേശം നല്‍കിയെന്നായിരുന്നു മോദി പറഞ്ഞത്.

ട്വിറ്ററിലൂടെയാണ് ദിവ്യ സ്പന്ദന മോദിയെ പരിഹസിച്ചത്. മോദി താങ്കളുടെ അറിവിലേക്കായി എന്ന് തുടങ്ങുന്ന ട്വീറ്റില്‍ ദശാബ്ദങ്ങള്‍ക്ക് മുമ്പേ മേഘങ്ങളുടെ ഉണ്ടെങ്കിലും ഇല്ലെങ്കിലും വിമാനങ്ങളെ കണ്ടെത്താന്‍ സാധിക്കുന്ന റഡാര്‍ സംവിധാനമുണ്ടെന്ന് ദിവ്യ വ്യക്തമാക്കി. ഒരുപക്ഷേ അങ്ങനെ ഇല്ലായിരുന്നുവെങ്കില്‍ മറ്റ് രാജ്യങ്ങളുടെ വിമാനങ്ങള്‍ എപ്പോഴെ നമ്മുടെ ആകാശങ്ങളെ കീഴടക്കുമായിരുന്നു.

താങ്കള്‍ പഴയ കാലഘട്ടത്തില്‍ നിന്നുപോയതിന്റെ പ്രശ്‌നമാണ്. അത് മനസിലാക്കൂ അങ്കിള്‍ജി എന്നാണ് ദിവ്യ കുറിച്ചത്. മറ്റൊരു ട്വീറ്റില്‍ 2014 മുതല്‍ അത്ഭുതരകരവും നൂതനവുമായ ഒരു റഡാര്‍ നമുക്കുണ്ടെന്ന് ദിവ്യ പറയുന്നു. നുണകള്‍, അഴിമതി, കള്ളപ്പണം, മണ്ടത്തരങ്ങള്‍ എന്നിവയൊക്കെ കണ്ടെത്താനാണ് അത് സഹായിക്കുന്നത്. അതല്ലാതെ നിങ്ങളുടെ കള്ളത്തരങ്ങള്‍ എല്ലാം എങ്ങനെയാണ് കണ്ടുപിടിച്ചതെന്നാണ് കരുതുന്നതെന്നും ദിവ്യ കുറിച്ചു.

Top