അലന്‍സിയറുടെ മുഖംമൂടി അഴിക്കണം; മീ ടൂ ആരോപണം വെളിപ്പെടുത്തി ദിവ്യ ഗോപിനാഥ്

ടന്‍ അലന്‍സിയറിനെതിരെയുള്ള മീ ടൂ ആരോപണം വെളിപ്പെടുത്തി ദിവ്യ ഗോപിനാഥ്. ഫേസ്ബുക്ക് ലൈവിലൂടെയാണ് ദിവ്യ വാര്‍ത്ത വെളിപ്പെടുത്തിയത്. നേരത്തെ പേര് വെളിപ്പെടുത്താതെ അലന്‍സിയറിനെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു.

ഞാന്‍ എംകോം കഴിഞ്ഞ വിദ്യാര്‍ഥിയാണ്. ചെറുപ്പം മുതലേ നാടകങ്ങളോട് താല്‍പര്യമുള്ള ആളാണ് ഞാന്‍. എനിക്ക് സന്തോഷം കിട്ടുന്ന ഫീല്‍ഡ് ഏതാണോ അതുകൊണ്ടാണ് ഞാന്‍ സിനിമാരംഗത്തുതന്നെ ഉറച്ച് നില്‍ക്കുന്നത്. അദ്ദേഹം എല്ലാ സിനിമാ സെറ്റുകളിലും പെണ്‍കുട്ടികളോട് മോശമായി പെരുമാറുന്നുണ്ടെന്നും ദിവ്യ പറഞ്ഞു. അദ്ദേഹത്തെ ഞാന്‍ വിശ്വസിച്ചിരുന്നു. എനിക്ക് തെറ്റുപറ്റിയെന്നും ദിവ്യ വ്യക്തമാക്കി.

ഡബ്യുസിസിയില്‍ ഇക്കാര്യത്തെക്കുറിച്ച് ഞാന്‍ പറഞ്ഞിരുന്നു. അപ്പോള്‍ അവര്‍ പറഞ്ഞത് അലന്‍സിയറിനെ നേരിട്ട് കണ്ട് കാര്യങ്ങള്‍ തീര്‍പ്പാക്കിയാല്‍ മതിയോ എന്നാണ്. എനിക്ക് അത് മതിയായിരുന്നു. എന്നാല്‍ മറ്റുള്ളവരെ ഇനിയും അയാള്‍ ഉപദ്രവിച്ചേക്കും ഉപദ്രവിക്കുന്നുമുണ്ട്. ആ തെളിവുകള്‍ എന്റെ കയ്യില്‍ ഉണ്ടെന്നും അവരോട് പറഞ്ഞു. അയാളുടെ മുഖംമൂടി അഴിക്കണം എന്ന ബോധ്യത്തോടെയാണ് അത് എഴുതിയതെന്നും ദിവ്യ കൂട്ടിച്ചേര്‍ത്തു.

Top