വിവാഹ മോചനം ആവശ്യമെന്ന നിലയില്‍ ഉറച്ചു നിന്ന ഭാര്യയ്ക്കു നേരെ ഭര്‍ത്താവിന്റെ ആക്രമണം

crime

കാസര്‍ഗോഡ് : വിവാഹ മോചനം ആവശ്യമെന്ന നിലയില്‍ ഉറച്ചു നിന്ന ഭാര്യയെ മര്‍ച്ചന്റ് നേവിയിലെ ഉദ്യോസ്ഥനായ ഭര്‍ത്താവ് കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചു. ചെറുവത്തൂര്‍ വലിയ പറമ്പ് മാടക്കാല്‍ ഗംഗാധരന്റെ മകള്‍ മോറിയ (30)യ്ക്കു നേരെയാണ് ഭര്‍ത്താവിന്റെ ആക്രമണം ഉണ്ടായിരിക്കുന്നത്. ആക്രമണത്തില്‍ പരുക്കേറ്റ യുവതിയെ മംഗുളൂരുവിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി.

മോറിയയും മര്‍ച്ചന്റ് നേവി ജീവനക്കാരനായ സുജിത് അരവിന്ദനും എട്ടു വര്‍ഷം മുന്‍പാണ് വിവാഹിതരായത്. ഭര്‍തൃവീട്ടിലെ പീഡനം മൂലം സ്വന്തം വീട്ടിലായിരുന്നു മോറിയയുടെ താമസം. ഇതിനിടെ, ഭര്‍ത്താവുമായുള്ള ബന്ധം തുടര്‍ന്നു പോകാനുള്ള സാഹചര്യം ഇല്ലാത്തതിനാല്‍ വിവാഹ മോചനം ആവശ്യപ്പെട്ട് മോറിയ കുടുംബകോടതിയെ സീമിപിച്ചിരുന്നു. കോടതി നടപടികള്‍ അന്തിമ ഘട്ടത്തില്‍ എത്താനിരിക്കെയാണ് മോറിയയെ ഭര്‍ത്താവ് സുജിത്ത് കഴുത്തറുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.

Top