അമിത വേഗതയിലെത്തിയ കാര്‍ ഡിവൈഡറിലിടിച്ച് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു

ന്യൂഡല്‍ഹി: പിറന്നാള്‍ ആഘോഷിച്ച് മടങ്ങിയ സുഹൃത്തുക്കള്‍ കാറപകടത്തില്‍ മരിച്ചു. അമിത വേഗതയിലെത്തിയ വിദ്യാര്‍ഥികള്‍ സഞ്ചരിച്ച കാര്‍ ഡിവൈഡറിലിടിച്ചു കയറിയായിരുന്നു അപകടം.

ഈസ്റ്റ് ന്യൂഡല്‍ഹിയിലെ വിവേക് വിഹാറില്‍ ഞായറാഴ്ച പുലര്‍ച്ചയോടെയായിരുന്നു അപകടം. ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ഥിയായ റുബേല്‍ (20), പ്രഭ്ജോത് സിങ്(18) എന്നിവരാണ് മരിച്ചത്.

ഡ്രൈവര്‍ ഒഴികെ മറ്റാരും സീറ്റ് ബല്‍റ്റ് ധരിച്ചിരുന്നില്ല. ഇടിയുടെ ആഘാതത്തില്‍ ഇവര്‍ തെറിച്ചു വീഴുകയായിരുന്നു. അതേ സമയം പരിക്കേറ്റ ഡ്രൈവര്‍ മദ്യപിച്ചിരുന്നോ എന്ന് അറിയാന്‍ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കി. ഫലം വന്നതിന് ശേഷം ബാക്കി നടപടികള്‍ സ്വീകരിക്കുമെന്നും ഡി സി പി വ്യക്തമാക്കി.

Top