ജഡ്ജിമാര്‍ക്കിടയില്‍ ഭിന്നത ; ജസ്റ്റിസ് അരുണ്‍ മിശ്രയുടെ വിധി മുതിര്‍ന്ന ജ‍ഡ്‍ജിമാര്‍ മരവിപ്പിച്ചു

supreame court

ന്യൂഡല്‍ഹി : സുപ്രീം കോടതി ജഡ്ജിമാര്‍ക്കിടയില്‍ വീണ്ടും ഭിന്നതയേറുന്നു. ഭൂമി ഏറ്റെടുക്കല്‍ കേസിലെ ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ബഞ്ചിന്റെ ഉത്തരവ് ജസ്റ്റിസ് മഥന്‍ ബി ലോകൂര്‍ അധ്യക്ഷനായ മുതിര്‍ന്ന ജഡ്ജിമാരുടെ ബഞ്ച് മരവിപ്പിച്ചതാണ് ഭിന്നതയുടെ പുതിയ കാരണം. അതേസമയം വിഷയത്തില്‍ തീരുമാനമെടുക്കാന്‍ ജസ്റ്റീസ് അരുണ്‍ മിശ്ര ഇന്ന് ചീഫ് ജസ്റ്റിസിനോട് അഭ്യര്‍ത്ഥിച്ചു.

ഹരിയാന സര്‍ക്കാരും ഗോയങ്ക ടൂറിസം കോര്‍പ്പറേഷനും കക്ഷികളായ ഭൂമി ഏറ്റടുക്കല്‍ കേസില്‍ ഈമാസം എട്ടിന് ജസ്റ്റിസ് അരുണ്‍ മിശ്ര പുറപ്പെടുവിച്ച വിധി ബുധനാഴ്ചയാണ് ഇടക്കാല ഉത്തരവിലൂടെ ജസ്റ്റിസുമാരായ മഥന്‍ ബി ലോകൂര്‍, കുര്യന്‍ ജോസഫ് എന്നിവരുള്‍പ്പെട്ട ബഞ്ച് മരവിപ്പിച്ചത്.

ഈ കേസില്‍ ഭൂമിയുടെ ഉമസ്ഥാരായ കര്‍ഷകര്‍ ഉള്‍പ്പെടുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് ജസറ്റിസ് മഥന്‍ ബി ലോകൂര് ഉള്‍പ്പെട്ട ബഞ്ച് 2014 ല്‍ ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് റദ്ദാക്കി കൊണ്ടുള്ളതായിരുന്നു ജസ്റ്റിസ് അരുണ്‍ മിശ്രയുടെ ഈ മാസം എട്ടാം തിയ്യതിയിലെ വിധി.

എന്നാല്‍ മൂന്നംഗ ബഞ്ചിന്റെ വിധി പുനപ്പരിശോധിക്കാന്‍ അഞ്ചംഗ ബഞ്ചിനാണ് അധികാരം എന്നിരിക്കെ മഥന്‍ ബി ലോകൂര് അധ്യക്ഷനായ ബഞ്ചിന്‌റെ നടപടിക്കെതിരെ ജസ്റ്റിസ് അരുണ്‍ മിശ്ര ഇന്ന് രംഗത്തെത്തി. വിഷയം അദ്ദേഹം ചീഫ് ജസറ്റിസ് ദിപക് മിശ്രയുടെ പരിഗണനക്ക് വിട്ടു. രണ്ട് ഉത്തരവുകളും പരിശോധിക്കാന്‍ അഞ്ചംഗ ഭരണഘടന ബഞ്ച് രൂപീകരിക്കണെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.

Top