ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലെ കംപ്യൂട്ടറുകളില്‍ വൈറസ് ആക്രമണം

തിരുവനന്തപുരം: തിരുവനന്തപുരം റൂറല്‍ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലെ കംപ്യൂട്ടറുകളില്‍ വൈറസ് ആക്രമണം.

മുപ്പതില്‍പരം കംപ്യൂട്ടറുകള്‍ വൈറസ് ആക്രമണത്തില്‍ തകരാറിലായി. ആക്രമണം നേരിട്ട കംപ്യൂട്ടറുകളുടെ തകരാര്‍ സൈബര്‍ സെല്ലും സൈബര്‍ ഡോമും ചേര്‍ന്ന് പരിഹരിച്ചു.

ബുധനാഴ്ച ഉച്ചക്ക് ശേഷമാണ് മിനിസ്റ്റീരിയല്‍ വിഭാഗത്തിലെ കംപ്യൂട്ടറുകളില്‍ സൈബര്‍ ആക്രമണം നടന്നത്. വാനാക്രൈ അല്ലെന്ന് സൈബര്‍ ഡോം സ്ഥിരീകരിച്ചു. പെറ്റിഷന്‍ ഫയല്‍ പരിശോധിച്ചപ്പോള്‍ ലഭിച്ച ഇ-മെയില്‍ ഓപ്പണ്‍ ചെയത്‌പ്പോഴാണ് സൈബര്‍ ആക്രമണം ഉണ്ടായതെന്ന് പോലീസ് പറഞ്ഞു. കംപ്യൂട്ടര്‍ ഓണാകുമ്പോള്‍ എംഎസ്എസ്ഇസിഎസ്ബിസി എന്ന് തെളിഞ്ഞ് വന്ന ശേഷം ഓട്ടോമാറ്റിക്കായി കംപ്യൂട്ടറുകള്‍ ഓഫാകുകയായിരുന്നു.

റൂറല്‍ എസ്പി ഓഫീസിലെ കംപ്യൂട്ടറുകളെ നെറ്റ് വര്‍ക്ക് കണക്ഷനില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതിനാലാണ് കൂടുതല്‍ കംപ്യൂട്ടറുകള്‍ തകരാറിലാകാന്‍ കാരണമെന്ന് സൈബര്‍ സെല്ലിലെ സാങ്കേതിക വിദഗ്ധര്‍ വ്യക്തമാക്കി.

Top