2017ലെ ജില്ലാ ജഡ്ജി നിയമനം; കേരള ഹൈക്കോടതിക്കെതിരെ വിമര്‍ശനവുമായി സുപ്രീംകോടതി

ഡല്‍ഹി: 2017 ലെ ജില്ലാ ജഡ്ജി നിയമനവുമായി ബന്ധപ്പെട്ട് കേരള ഹൈക്കോടതിക്കെതിരെ വിമര്‍ശനവുമായി സുപ്രീംകോടതി. ജഡ്ജി നിയമനത്തിന് സ്വീകരിച്ച നടപടിക്രമങ്ങള്‍ ചട്ടവിരുദ്ധമാണ് കോടതി വിധിച്ചു. എഴുത്ത് പരീക്ഷയ്ക്കും, അഭിമുഖത്തിനും ശേഷം നിയമന നടപടികളില്‍ മാറ്റം വരുത്തിയത് തെറ്റെന്ന് സുപ്രീം കോടതി വ്യക്തമാക്കി. എന്നാല്‍ നിയമനം ലഭിച്ച ജഡ്ജിമാരെ പിരിച്ചുവിടാന്‍ കോടതി വിസമ്മതിച്ചു. നിയമനം ലഭിക്കാത്ത പതിനൊന്ന് പേരെയാണ് സുപ്രീം കോടതിയെ സമീപിച്ചത്.

Top