കെ.പി.സി.സി ജംബോ ഭാരവാഹി പട്ടികയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡി.സി.സി പ്രസിഡന്റുമാര്‍

തിരുവനന്തപുരം: കെ.പി.സി.സി ജംബോ ഭാരവാഹി പട്ടികയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഡി.സി.സി പ്രസിഡന്റുമാര്‍. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനും പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തലയുമായും ഡിസിസി അധ്യക്ഷന്‍മാര്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് എതിര്‍പ്പ് പ്രകടിപ്പിച്ചത്.

ജംബോ കമ്മിറ്റി തിരിച്ചടിയുണ്ടാക്കുമെന്നും പറയുന്നതെല്ലാം അംഗീകരിച്ചു കൊടുക്കുകയല്ല കെ.പി.സി.സി അധ്യക്ഷന്‍ ചെയ്യേണ്ടതെന്നും ജില്ലാ പ്രസിന്റുമാര്‍ അറിയിച്ചു.

അതേസമയം തെന്നല ബാലകൃഷ്ണപിള്ളയൊഴിച്ച് മറ്റെല്ലാവരും പേരുകള്‍ തന്നിരുന്നുവെന്നും ജംബോ പട്ടികയുടെ പേരില്‍ തന്നെ ഒറ്റപ്പെടുത്തി ആക്രമിക്കാന്‍ ചിലര്‍ ശ്രമിക്കുന്നതായും ഡി.സി.സി പ്രസിഡന്റുമാരുടെ യോഗത്തില്‍ മുല്ലപ്പള്ളി പറഞ്ഞു. ജംബോ പട്ടികയുടെ കാര്യത്തില്‍ ഡി.സി.സി പ്രസിഡന്റുമാര്‍ ഒറ്റക്കെട്ടായി നില്‍ക്കുന്നതില്‍ സന്തോഷമുണ്ടെന്നും പട്ടിക തിരുത്തുമെന്നും മുല്ലപ്പള്ളി വ്യക്തമാക്കി.

Top