കളക്ടറും എംഎല്‍എയും തമ്മിലുള്ള തര്‍ക്കത്തിലിടപെട്ട് മുഖ്യമന്ത്രി

തിരുവനന്തപുരം: മലപ്പുറം കളക്ടര്‍ ജാഫര്‍മാലിക്കും പിവി അന്‍വര്‍ എംഎല്‍എയും തമ്മിലുള്ള തര്‍ക്കത്തില്‍ ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. തര്‍ക്കത്തില്‍ ഇരുവരെയും മുഖ്യമന്ത്രി തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചിരിക്കുകയാണ്.

നിലമ്പൂരിലെ പ്രളയ പുനരധിവാസ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടാണ് കളക്ടറും എം എല്‍ എയും തമ്മില്‍ തര്‍ക്കം.നാളെ ഇരുവരോടും മുഖ്യമന്ത്രി നിലമ്പൂരിലെ പ്രളയ പുനരധിവാസ പ്രവര്‍ത്തനങ്ങളെ കുറിച്ച് ചോദിച്ചറിയും.

കവളപ്പാറ നിവാസികള്‍ക്ക് വീട് കൊടുക്കണമെന്നാവശ്യപ്പെട്ട് എംഎല്‍എയും ജില്ലാ കളക്ടറും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. പിന്നീട് കവളപ്പാറ നിവാസികള്‍ക്ക് വീട് നിര്‍മിക്കാനുള്ള സ്ഥലമേറ്റെടുക്കുന്ന പ്രൊജക്റ്റിന് സര്‍ക്കാര്‍ അനുമതി നല്‍കുകയായിരുന്നു.

Top