കൊച്ചിയിലെ വെള്ളക്കെട്ടിന് പരിഹാരം ; പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് ജില്ലാ കളക്ടര്‍

കൊച്ചി: ജനജീവിതത്തെ ദുരിതത്തിലാഴ്ത്തുന്ന നഗരത്തിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് ജില്ലാ കളക്ടര്‍ എസ്. സുഹാസ്. കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ടെക്‌നിക്കല്‍ കമ്മറ്റി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമായത്.

ജനുവരി ഒന്നിന് ആരംഭിച്ച് മാര്‍ച്ച് 31ന് അവസാനിക്കത്തക്ക രീതിയിലാണ് പദ്ധതി ആസൂത്രണം ചെയ്തിരിക്കുന്നത്.

വെള്ളക്കെട്ട് ബാധിത പ്രദേശങ്ങളെ 27 വാര്‍ഡുകളായി തിരിച്ച് ഓരോ വാര്‍ഡുകളിലും ഉദ്യോഗസ്ഥ സംഘം നേരിട്ടെത്തി പരിശോധന നടത്തും.
പ്രദേശവാസികളില്‍ നിന്നും വിവരങ്ങള്‍ ശേഖരിക്കും. വെള്ളക്കെട്ടിനുള്ള കാരണങ്ങളും പരിഹാര നിര്‍ദ്ദേശങ്ങളും കൃത്യമായി കണക്കാക്കിയുള്ള റിപ്പോര്‍ട്ടും ഉദ്യോഗസ്ഥര്‍ തയ്യാറാക്കും.

നഗരത്തിലെ കനാലുകളിലെ തടസങ്ങള്‍ നീക്കി നീരൊഴുക്ക് സുഗമമാക്കുന്നതിനുള്ള നടപടികളും ഉടന്‍ ആരംഭിക്കാനും യോഗത്തില്‍ തീരുമാനമായി.

Top