വീട്ടുതടങ്കലിലാക്കിയ കുട്ടികളെ ശിശുക്ഷേമ സമിതിക്ക് കൈമാറാന്‍ നിര്‍ദേശം

കൊച്ചി: എറണാകുളത്ത് വടക്കന്‍ പറവൂരില്‍ 10 വര്‍ഷമായി വീട്ടുതടങ്കലിലായ കുട്ടികളെ മാറ്റിപാര്‍പ്പിക്കാന്‍ ഒരുങ്ങുന്നു. കുട്ടികളെ ശിശുക്ഷേമ സമിതിക്ക് കൈമാറാനാണ് ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. പ്രാഥമിക പരിശോധനയില്‍ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നിഷേധിച്ചെന്ന് കണ്ടെത്തിയിരുന്നു.

അതേസമയം, തങ്ങള്‍ വീട്ടുതടങ്കലില്‍ അല്ലെന്നാണ് കുട്ടികള്‍ പറയുന്നത്. മാതാപിതാക്കള്‍ പുറത്തുകൊണ്ടുപോകാറുണ്ടെന്നും വീട്ടില്‍ പഠിപ്പിക്കുന്നുണ്ടെന്നും കുട്ടികള്‍ പറഞ്ഞു. എന്നാല്‍, സ്‌കൂളില്‍ വിടില്ലെന്ന നിലപാടിലാണ് കുട്ടികളുടെ പിതാവ്. അറബ് രാഷ്ട്രങ്ങളിലെ സിലബസ് പ്രകാരം കുട്ടികളെ വീട്ടിലിരുത്തി പഠിപ്പിക്കുന്നുണ്ടെന്നാണ് പിതാവ് വ്യക്തമാക്കിയത്.

,

Top