മഴ: തിരുവനന്തപുരത്തെ മുഴുവന്‍ റവന്യൂ ഉദ്യോഗസ്ഥരും ഓഫീസില്‍ എത്തണമെന്ന് ജില്ലാ കളക്ടര്‍

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ അടിയന്തിര സാഹചര്യം പരിഗണിച്ച് എല്ലാ റവന്യു ഉദ്യോഗസ്ഥരോടും ഓഫീസില്‍ പ്രവേശിക്കുവാന്‍ ജില്ലാ കളക്ടര്‍ നിര്‍ദേശിച്ചു. മഴക്കെടുതി ഉണ്ടായിട്ടുള്ള സ്ഥലങ്ങളില്‍ വേണ്ട സഹായങ്ങള്‍ എത്തിക്കുവാനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാനും തഹസീല്‍ദാര്‍മാര്‍ക്ക് കളക്ടര്‍ നിര്‍ദേശം നല്‍കി.

താലൂക്ക് കണ്‍ട്രോള്‍ റൂമുകള്‍ പൂര്‍ണ്ണ സജ്ജമാണെന്നും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ടെന്നും പൊതു ജനങ്ങള്‍ക്ക് അടിയന്തിര സാഹചര്യമുള്ള പക്ഷം താലൂക്ക് കണ്‍ട്രോള്‍ റൂമുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

താലൂക് കണ്‍ട്രോള്‍ റൂം നമ്പറുകള്‍:

തിരുവനന്തപുരം താലൂക്
0471 2462006
9497711282

നെയ്യാറ്റിന്‍കര താലൂക്
0471 2222227
9497711283

കാട്ടാകട താലൂക്ക്
0471 2291414
9497711284

നെടുമങ്ങാട് താലൂക്
0472 2802424
9497711285

വര്‍ക്കല താലൂക്
0470 2613222
9497711286

ചിറയിന്‍കീഴ് താലൂക്
0470 2622406
9497711284

Top