ഫ്ളാറ്റുകളുടെ 100 മീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ക്ക് 100 കോടിയുടെ ഇന്‍ഷുറന്‍സ്

കൊച്ചി : മരടില്‍ പൊളിക്കാനുള്ള ഫ്ളാറ്റുകളുടെ 100 മീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പ് നല്‍കി ജില്ലാ ഭരണകൂടം. 100 കോടി രൂപയുടേതാണ് ഇന്‍ഷുറന്‍സ്. പൊളിക്കുന്ന കമ്പനികളില്‍ നിന്ന് തുക ഈടാക്കാന്‍ ആണ് തീരുമാനം.

ഫ്‌ലാറ്റുകള്‍ക്ക് സമീപം താമസിക്കുന്നവരുടെ ആശങ്കയകറ്റാന്‍ വിളിച്ച യോഗത്തിന്റേതാണ് തീരുമാനം. ഫ്‌ലാറ്റുകള്‍ എങ്ങനെ പൊളിക്കും എന്നും. എന്തൊക്കെ മുന്‍കരുതലുകള്‍ സ്വീകരിക്കും എന്നും സബ് കലക്ടര്‍ യോഗത്തില്‍ വിവരിച്ചു.

എം.എല്‍.എ എം സ്വരാജും നഗര സഭ ജനപ്രധിനിധികളും യോഗത്തില്‍ പങ്കെടുത്തു. തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലനിക്കുന്നതിനാല്‍ എം.എല്‍.എ പങ്കെടുക്കുന്ന യോഗത്തില്‍ പങ്കെടുക്കാന്‍ സാധിക്കില്ലെന്നു ചൂണ്ടിക്കാട്ടി സബ് കലക്ടര്‍ യോഗത്തില്‍ നിന്ന് ആദ്യം വിട്ടു നിന്നു.
പിന്നീട് നാട്ടുകാരുടെ പ്രധിഷേധത്തെ തുടര്‍ന്ന് യോഗസ്ഥലത്തെത്തുകയായിരുന്നു.

Top