ബഹ്‌റൈനിൽ സൗജന്യ വാക്സിൻ വിതരണം

നാമ: ബഹ്റൈനിൽ സ്വദേശികൾക്കും വിദേശികൾക്കും കോവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന് ബഹ്റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ പറഞ്ഞു. വ്യാഴാഴ്ച പ്രിൻസ് സൽമാന്റെ അധ്യക്ഷതയിൽ ചേർന്ന പ്രത്യേക ഗവണ്മെന്റ് എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.

സ്വദേശി വിദേശി വ്യത്യാസമില്ലാതെ രാജ്യത്തു അധിവസിക്കുന്ന എല്ലാവരുടെയും ആരോഗ്യം കാത്തുസൂക്ഷിക്കുകയെന്നത് പ്രതിജ്ഞാബദ്ധമാണെന്നും ഹമദ് രാജാവിന്റെ നിർദേശപ്രകാരം എല്ലാവര്ക്കും വാക്സിൻ സൗജന്യമായി നൽകാനാണ് തീരുമാനമെന്നും പ്രിൻസ് സൽമാൻ അറിയിച്ചു. രാജ്യത്തെ 27 മെഡിക്കൽ സെന്ററുകൾ വഴിയായിരിക്കും ഇത് വിതരണം ചെയ്യുന്നത്. 18 വയസ്സിനുമേൽ പ്രായമുള്ള എല്ലാവര്ക്കും വാക്സിൻ ലഭിക്കും. പ്രാരംഭത്തിൽ പ്രതിദിനം 5,000 പേർക്ക് വീതവും തുടർന്ന് ദിവസേന 10,000 പേർക്കും വാക്സിൻ നൽകുകയെന്നതാണ് ഉദ്ദേശം.

Top