ക്വാറികളുടെ ദൂരപരിധി; ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ന്യൂഡല്‍ഹി: ക്വാറികള്‍ക്ക് ദൂരപരിധി നിശ്ചയിച്ച ഉത്തരവിനെതിരെയുള്ള ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ക്വാറി ഉടമകളും സംസ്ഥാന സര്‍ക്കാരും നല്‍കിയ ഹര്‍ജികളാണ് ജസ്റ്റിസ് എ എം ഖാന്‍വീല്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുക. പുതുതായി ചുമതലയേറ്റ ജസ്റ്റിസ് സി ടി രവികുമാറും ബഞ്ചിലുണ്ട്.

ജനവാസ കേന്ദ്രങ്ങളില്‍ നിന്ന് 100 മുതല്‍ 200 മീറ്റര്‍ വരെ ദൂരപരിധി എല്ലാ ക്വാറികള്‍ക്കും വേണമെന്നായിരുന്നു ദേശീയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ്. ഇത് റദ്ദാക്കിയെങ്കിലും പുതിയ ക്വാറികള്‍ക്ക് 200 മീറ്റര്‍ പരിധി ഉറപ്പാക്കണമെന്ന് കേരള ഹൈക്കോടതിയും ഉത്തരവിട്ടിരുന്നു. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണത്തിന് കരിങ്കല്ല് കിട്ടുന്നില്ലെന്ന വാദവുമായി അദാനി ഗ്രൂപ്പും സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്.

Top