ഭിന്നശേഷിക്കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; ബന്ധു അറസ്റ്റില്‍

ഗുജറാത്തിലെ ബാണാസ്‌കന്ദയില്‍ ഭിന്നശേഷിക്കാരിയായ 12 വയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട് പെണ്‍കുട്ടിയുടെ 24 വയസുള്ള ബന്ധുവിനെ പൊലീസ് അറസ്റ്റുചെയ്തു.

ബധിരയും മൂകയുമായ പെണ്‍കുട്ടിയാണ് ബലാത്സംഗത്തിനിരയായി കൊലചെയ്യപ്പെട്ടത്.വെള്ളിയാഴ്ചയാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡനത്തിനിരയാക്കിയത്. ശനിയാഴ്ച പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. തെളിവ് നശിപ്പിക്കുന്നതിനായാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ നിഗമനം.

പ്രദേശത്തു നിന്നുള്ള സിസിടിവി ദൃശ്യങ്ങളില്‍ പെണ്‍കുട്ടി മഞ്ഞ ടീഷര്‍ട്ട് ധരിച്ചയാള്‍ക്കൊപ്പം ബൈക്കില്‍ പോകുന്നത് കാണാം. ഇത് 24കാരനായ ബന്ധുവാണെന്ന് പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ തിരിച്ചറിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റു ചെയ്തത്.

Top