കര്‍ണാടകയിലെ കോണ്‍ഗ്രസ്- ജെഡിഎസ് വിമതര്‍ ബിജെപിയില്‍ ചേര്‍ന്നു

ബെംഗളൂരു: കര്‍ണാടകയിലെ കോണ്‍ഗ്രസ്- ജെഡിഎസ് വിമതര്‍ ബിജെപിയില്‍ ചേര്‍ന്നു. മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് നളിന്‍ കുമാര്‍ കട്ടീല്‍, ദേശീയ സെക്രട്ടറി പി മുരളീധര്‍ റാവു എന്നിവര്‍ ചേര്‍ന്ന് വിമത എം.എല്‍.എമാര്‍ക്ക് അംഗത്വം നല്‍കി.

വിമത എംഎല്‍എമാര്‍ക്ക് വരാനിരിക്കുന്ന നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി ഒരു ദിവസം പിന്നിടുമ്പോഴാണ് ബി.ജെ.പി ഇവര്‍ക്ക് അംഗത്വം നല്‍കിയത്. എന്നാല്‍ ഇവരുടെ കൂടെ രാജിവെച്ചകോണ്‍ഗ്രസ് വിമതന്‍ റോഷന്‍ ബെയ്ഗ് ബി.ജെ.പിയില്‍ ചേര്‍ന്നിട്ടില്ല.

ഡിസംബര്‍ 5ന് നടക്കുന്ന 15 മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പില്‍ ഇവര്‍ ബി.ജെ.പി സ്ഥാനാര്‍ഥികളാവും.ഇതില്‍ 13 പേരെ നിലവില്‍ സ്ഥാനാര്‍ഥികളായി ബി.ജെ.പി പ്രഖ്യാപിച്ചു.

കര്‍ണാടകയില്‍ ഭരണപ്രതിസന്ധിയെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങളെതുടര്‍ന്നാണ് കോണ്‍ഗ്രസ്-ജെഡിഎസ് വിമതരായ 17 പേരെ അന്നത്തെ സ്പീക്കര്‍ കെ ആര്‍ രമേശ് കുമാര്‍ അയോഗ്യരാക്കിയത്. ഇതിനെ ചോദ്യം ചെയ്ത് എംഎല്‍എമാര്‍ കോടതിയെ സമീപിക്കുകയായിരുന്നു.

Top