ശ്ലോകം ചൊല്ലുന്നതില്‍ ബ്രാഹ്‌മണ വിഭാഗങ്ങള്‍ തമ്മില്‍ തര്‍ക്കം; അവസാനിച്ചത് കയ്യാങ്കളിയില്‍

തമിഴ്‌നാട് : തമിഴ്‌നാട് കാഞ്ചീപുരത്ത് ബ്രാഹ്‌മണ വിഭാഗങ്ങള്‍ തമ്മില്‍ കൂട്ടതല്ല്. ശ്ലോകം ചൊല്ലുന്നതില്‍ തര്‍ക്കമാണ് കയ്യാങ്കളിയില്‍ അവസാനിച്ചത്. സംസ്‌കൃതം പിന്തുടരുന്ന ഉത്തരേന്ത്യന്‍ വിഭാഗവും തമിഴ് പിന്തുടരുന്ന വിഭാഗവും തമ്മിലായിരുന്നു കയ്യാങ്കളി. കാഞ്ചീപുരം വരദരാജ പെരുമാള്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു സംഘര്‍ഷം.

പ്രത്യേക പൂജകള്‍ നടക്കുന്ന സമയങ്ങളില്‍ സ്ഥിരമായി തര്‍ക്കം ഉണ്ടാകാറുണ്ട്. അതാണ് ഇപ്പോള്‍ കയ്യാങ്കളിയിലേക്ക് നീങ്ങിയത്. ഏത് ഭാഷയിലാണ് ആദ്യം ശ്ലോകം ചൊല്ലേണ്ടതെന്ന തര്‍ക്കമാണ് കയ്യാങ്കളിയ്ക്കിടയാക്കിയത്. അവിടെയുണ്ടായിരുന്ന ആളുകള്‍ ഇരുവിഭാഗത്തെയും പിടിച്ചുമാറ്റുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്.

Top