നാടിന് ആവശ്യമായ പദ്ധതി മാറ്റിവക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല: പിണറായി വിജയന്‍

കണ്ണൂര്‍: വിവാദങ്ങള്‍ ഉയരുന്നു എന്ന് കരുതി നാടിന് ആവശ്യമായ പദ്ധതി മാറ്റിവക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പദ്ധതികള്‍ നാടിന്റെ ഭാവിക്ക് ആവശ്യമാണ്. നാടിന്റെ പരിസ്ഥിതിക്ക് ഇണങ്ങുന്ന പദ്ധതികളാണ് സര്‍ക്കാര്‍ നടപ്പിലാക്കുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കണ്ണൂര്‍ പയ്യന്നൂരില്‍ സിയാല്‍ സൗരോര്‍ജ പ്ലാന്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി നാടിന്റെ വികസന ചരിത്രത്തില്‍ പുതിയ അധ്യായമാണ് പയ്യന്നൂരിലെ സോളാര്‍ പ്ലാന്റെന്നും അദ്ദേഹം പറഞ്ഞു

വിവാദങ്ങളേറെ ഉയര്‍ന്നിട്ടും സില്‍വര്‍ ലൈന്‍ പോലുള്ള പദ്ധതികളില്‍ നിന്ന് പിന്മാറില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.ജനങ്ങളിലേക്കിറങ്ങിച്ചെന്ന് കെ റെയിലിനെ കുറിച്ചുള്ള ആശങ്ക അകറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. സില്‍വര്‍ ലൈനെ കുറിച്ചുള്ള ആശങ്കകള്‍ അകറ്റാന്‍ മുഖ്യമന്ത്രിയെ തന്നെ പങ്കെടുപ്പിച്ച് കോഴിക്കോട് ജനസമക്ഷം സില്‍വര്‍ലൈന്‍ പരിപാടി സംഘടിപ്പിച്ചിരുന്നു.

 

Top