മദ്യം വാങ്ങാനുള്ള തുകയുടെ പേരില്‍ തര്‍ക്കം ; അമ്മാവന്‍ മരുമകനെ കൊലപ്പെടുത്തി

murder case

ഇടുക്കി: മദ്യം വാങ്ങുവാനുള്ള വിഹിതം സംബന്ധിച്ച് നടന്ന വാക്കേറ്റത്തെ തുടര്‍ന്ന് അമ്മാവന്‍ മരുമകനെ കൊലപ്പെടുത്തി.

അടിമാലി ചാറ്റുപാറക്കുടി സ്വദേശിയായ ശശിയാണ് കൊല്ലപ്പെട്ടത്.

സംഭവത്തെ തുടര്‍ന്ന് ശശിയുടെ അമ്മയുടെ സഹോദരനായ രാജന്‍രാമനെ പൊലീസ് അറസ്റ്റ് ചെയ്തു.

മദ്യം വാങ്ങാനുള്ള തുകയുടെ വിഹിതത്തെ സംബന്ധിച്ച തര്‍ക്കമായിരുന്നു കൊലപാതകത്തിന് കാരണമായത്.

Top