പ്ലാസ്റ്റിക് വാച്ചിനെ ചൊല്ലി തര്‍ക്കം; പന്ത്രണ്ടുകാരനെ കൂട്ടുകാര്‍ തല്ലിക്കൊന്നു

beat

ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശിലെ ഖോദയില്‍ പ്ലാസ്റ്റിക് വാച്ചിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ കൂട്ടുകാര്‍ പന്ത്രണ്ടുവയസ്സുകാരനെ തല്ലിക്കൊന്നു. സ്വകാര്യ സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയായ സണ്ണിയാണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് പൊലീസ് സണ്ണിയുടെ മൂന്ന് സഹപാഠികളെ ചോദ്യം ചെയ്തു.

ഖോഡ ജില്ലയിലെ ആസാദ് വിഹാറിലെ ഒറ്റ മുറി വീട്ടില്‍ മാതാപിതാക്കള്‍ക്കും രണ്ട് സഹോദരങ്ങള്‍ക്കുമൊപ്പം താമസിച്ചിരുന്ന സണ്ണിയെ,വീട്ടില്‍ നിന്നാണ് മരിച്ച നിലയില്‍ കണ്ടത്. ബോധംകെട്ട് കിടക്കുന്ന സണ്ണിയെ ആദ്യം കണ്ടത് സഹോദരനായിരുന്നു. കുഴഞ്ഞുവീണതാണെന്ന് കരുതി സണ്ണിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മണിക്കൂറുകള്‍ക്കു മുമ്പ് കുട്ടി മരിച്ചിരുന്നൊണ് ഡോക്ടര്‍ പറഞ്ഞത്. സംഭവത്തില്‍ ദുരൂഹത തോന്നിയ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് മരണം കൊലപാതകമാണെന്ന് തെളിഞ്ഞത്.

സണ്ണിയുടെ കൂട്ടൂകാരനായ അവിസേക് സണ്ണിക്ക് നൂറു രൂപയുടെ പ്ലാസ്റ്റിക് വാച്ച് സമ്മാനിച്ചിരുന്നു. എന്നാല്‍ സണ്ണി ഈ വാച്ച് മറ്റൊരു കൂട്ടുകാരന് നല്‍കി. അവിസേക് കഴിഞ്ഞ ദിവസം സമ്മാനം നല്‍കിയ വാച്ച് തിരിച്ച് ചോദിച്ചിരുരുന്നെന്നും, ഇതേ തുടര്‍ന്ന് കൂട്ടുകാര്‍ തമ്മിലുണ്ടായ തര്‍ക്കത്തിലാണ് സണ്ണിയുടെ ജീവന്‍ നഷ്ടപ്പെട്ടത് എന്നാണ് പൊലിസ് സംഭവത്തെക്കുറിച്ച് പറഞ്ഞത്.

Top