പണമിടപാടിനെ ചൊല്ലി തർക്കം: യുവാവിനെ എയർഗൺ ഉപയോഗിച്ച് വെടിവച്ചു

കൊച്ചി: പണമിടപാടിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് എറണാകുളത്ത് യുവാവിനെ സുഹൃത്ത് എയർഗൺ ഉപയോഗിച്ച് വെടിവച്ചു. എറണാകുളം പെരുമ്പാവൂരിലാണ് സംഭവം. കഴുത്തിന് വെടിയേറ്റ 25 വയസുകാരനായ വിഷ്ണു എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ ചികിത്സയിലാണ്.

വെടിയുണ്ട ശരീരത്തിൽ നിന്നും നീക്കം ചെയ്തിട്ടില്ലെങ്കിലും നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. പ്രതി ഹിരണിനെ കുറുപ്പംപടി പൊലീസ് കസ്റ്റഡിയിലെടുത്തു.

Top