തർക്കങ്ങൾ തുടർന്നാൽ പത്തനംതിട്ടയിലെ ഫലത്തെ ബാധിക്കുമെന്ന് ബി.ജെ.പിയോട് ആർ.എസ്.എസ്

RSS , BJP ,Narendra Modi

ന്യൂഡല്‍ഹി : തര്‍ക്കങ്ങള്‍ തുടര്‍ന്നാല്‍ പത്തനംതിട്ടയിലെ ഫലത്തെ അത് കാര്യമായി ബാധിക്കുമെന്ന് ബി.ജെ.പി ദേശീയ നേതൃത്വത്തോട് ആര്‍.എസ്.എസ്. എത്രയും പെട്ടെന്ന് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് പ്രചരണം തുടങ്ങണമെന്നും ആര്‍.എസ്.എസ് ആവശ്യപ്പെട്ടു. പ്രശ്‌നം നേതാക്കള്‍ മുന്‍കയ്യെടുത്ത് പരിഹരിക്കണമെന്നാണ് ആര്‍.എസ്. എസ് നിര്‍ദ്ദേശം.

അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബിജെപി സ്ഥാനാര്‍ഥികളുടെ രണ്ടാം ഘട്ട സ്ഥാനാര്‍ഥ പട്ടികയാണ് ഇന്നലെ പുറത്തുവിട്ടത്. പുലര്‍ച്ചെ ഒരു മണിയോടെയാണു പട്ടിക പുറത്തുവിട്ടത്. കേന്ദ്രമന്ത്രി ജെപി നഡ്ഡയാണ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചത്. 36 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി പട്ടികയില്‍ പക്ഷേ, കേരളത്തില്‍ ഒഴിഞ്ഞുകിടക്കുന്ന പത്തനംതിട്ട ഉള്‍പ്പെട്ടില്ല.

പി.എസ്. ശ്രീധരന്‍ പിള്ളയെ അവസാന നിമിഷം ഒഴിവാക്കി കെ സുരേന്ദ്രന് പത്തനംതിട്ട ഉറപ്പിക്കുന്നതായിരുന്നു ധാരണ. പക്ഷെ ചൊവ്വാഴ്ച ചേര്‍ന്ന തെരഞ്ഞെടുപ്പ് സമിതിയില്‍ ധാരണ ഉണ്ടായിട്ടും പത്തനംതിട്ടയിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നീളുകയാണ്

Top