ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലി തര്‍ക്കം ; ലയനനീക്കം പാളി

തിരുവനന്തപുരം: ബാലകൃഷ്ണപ്പിള്ള -സ്‌കറിയാ തോമസ് വിഭാഗങ്ങളുടെ ലയനനീക്കം പാളി. ഇതോടെ ഇരു വിഭാഗങ്ങളും തമ്മില്‍ ഒരുമിച്ച് നടത്താനിരുന്ന സംയുക്ത വാര്‍ത്താ സമ്മേളനം ഉപേക്ഷിച്ചു. ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ഇരു വിഭാഗങ്ങളും തമ്മിലുള്ള ലയനനീക്കം പാളിയത്.

ചെയര്‍മാന്‍ സ്ഥാനം വേണമെന്ന നിലപാടില്‍ സ്കറിയ തോമസ് ഉറച്ചുനിന്നു. എന്നാല്‍, ചെയര്‍മാന്‍ പദവി വിട്ടുകൊടുക്കാന്‍ പറ്റില്ലെന്ന് ബാലകൃഷ്ണപിള്ള അറിയിച്ചു. ഇതേതുടര്‍ന്ന് വിഷയത്തില്‍ ഒന്നുകൂടി ആലോചിക്കാനുണ്ടെന്ന് ബാലകൃഷ്ണപിള്ളയെ സ്കറിയ തോമസ് അറിയിക്കുകയായിരുന്നു.

ഇടതുമുന്നണി വികസനം സംബന്ധിച്ച സുപ്രധാന ചര്‍ച്ച വ്യാഴാഴ്ച നടക്കാനിരിക്കെയാണ്‌ കേരളകോണ്‍ഗ്രസിലെ സ്‌കറിയാ തോമസ് ആര്‍ ബാലകൃഷ്ണപ്പിള്ള വിഭാഗങ്ങള്‍ ലയിക്കാന്‍ ധാരണയായത്. ഇതു സംബന്ധിച്ച്‌ ഔദ്യോഗിക പ്രഖ്യാപനം ചൊവ്വാഴ്ച നടക്കാനിരിക്കുകയായിരുന്നു.

Top