നെറ്റ്ഫ്‌ലിക്‌സിനും പ്രൈമിനും ഭീഷണിയായി സ്ട്രീമിങ് സേവനം ആരംഭിച്ച് ഡിസ്‌നി പ്ലസ്

നെറ്റ്ഫ്‌ലിക്‌സ്, പ്രൈം വീഡിയോകള്‍, എച്ച്ബിഒ, ഹുലു, ആപ്പിള്‍ ടിവി പ്ലസ് എന്നീ മുന്‍നിര വീഡിയോ സ്ട്രീമിങ് പ്ലാറ്റ്‌ഫോമുകള്‍ക്ക് ഭീഷണിയായി മള്‍ട്ടി-ബില്യണ്‍ ഡോളര്‍ വിനോദ കമ്പനിയായ ഡിസ്നി. ഔദ്യോഗികമായി സ്ട്രീമിംഗ് സേവനമാണ് ഡിസ്നി പ്ലസ് ആരംഭിച്ചത്. സ്റ്റാര്‍ വാര്‍സ്, എംസിയു എന്നിവയില്‍ നിന്നുള്ള എക്‌സ്‌ക്ലൂസീവ് കണ്ടന്റ് അടക്കം നിരവധി സവിശേഷതകളുമായാണ് ഡിസ്‌നി പ്ലസ് പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.

നെറ്റ്ഫ്‌ലിക്‌സില്‍ നിന്ന് വ്യത്യസ്തമായി ഡിസ്‌നി പ്ലസില്‍ എല്ലാ തരത്തിലുള്ള കണ്ടന്റുകളും ഒരു പാക്കേജില്‍ തന്നെ ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നു. തിരഞ്ഞെടുത്ത ഡിവൈസുകളില്‍ ഡോള്‍ബി അറ്റ്മോസ്, ഡോള്‍ബി വിഷന്‍ എന്നിവ ഉപയോഗിച്ച് 4 കെ അള്‍ട്രാ എച്ച്ഡിയില്‍ ഒരേസമയം 4 വരെ സ്ട്രീമിംഗ് ഒരു സിംഗിള്‍ അക്കൗണ്ടിലൂടെ ലഭിക്കും. കൂടാതെ ഓഫ്ലൈനില്‍ കാണുന്നതിനായി കണ്ടന്റ് ഡൗണ്‍ലോഡ് ചെയ്യുന്നതിനുള്ള ഒരു ഓപ്ഷനും ഡിസ്‌നി നല്‍കുന്നു.

അവഞ്ചേഴ്സ് സീരീസ്, സ്റ്റാര്‍ വാര്‍സ്, നാഷണല്‍ ജിയോഗ്രാഫിക് സീരീസ്, ദി സിംപ്സണ്‍സ്, അവതാര്‍ എന്നിവയുള്‍പ്പെടെ നിരവധി സവിശേഷ കണ്ടന്റുകള്‍ ഈ സേവനം വാഗ്ദാനം ചെയ്യുന്നു. ആപ്പിള്‍ ടിവി, ഫയര്‍ ടിവി, ആന്‍ഡ്രോയിഡ് ഉപകരണങ്ങള്‍, ഐഒഎസ് ഉപകരണങ്ങള്‍, സാംസങ് ടിവികള്‍, എല്‍ജി ടിവികള്‍, ക്രോംകാസ്റ്റ്, വെബ് ബ്രൗസറുകള്‍ എന്നിവയുള്‍പ്പെടെ നിരവധി ഡിവൈസുകളിലും ഡിസ്നി പ്ലസ് സപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

ആദ്യ ഘട്ടമായി 2019 നവംബര്‍ 12 മുതല്‍ യുഎസ്, കാനഡ, നെതര്‍ലാന്റ്‌സ് എന്നിവിടങ്ങളില്‍ ഡിസ്‌പ്ലേ പ്ലസ് സേവനം ലഭ്യമാകും. നിലവില്‍ ഡിസ്‌നി പ്ലസ് സേവനം ഇന്ത്യയില്‍ ആരംഭിക്കുന്നതിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും കമ്പനി ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

Top