പ്രീമിയം ഉപയോക്താക്കള്‍ക്ക് പാസ്വേർഡ് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ഒരുങ്ങുകയാണ് ഡിസ്നി+ ഹോട്ട്സ്റ്റാര്‍. നിലവിലെ പ്രീമിയം അക്കൗണ്ട് പ്ലാന്‍ ഉപയോക്താക്കളെ 10 ഉപകരണങ്ങളില്‍ നിന്ന് ലോഗിന്‍ ചെയ്യാന്‍ അനുവദിക്കുന്നുണ്ട്. എന്നാല്‍ പുതിയ പോളിസി പ്രകാരം ഉപയോക്താക്കള്‍ക്ക് നാല് ഉപകരണങ്ങളില്‍ നിന്ന് മാത്രമെ ലോഗിന്‍ ചെയ്യാന്‍ അനുവദിക്കുകയുള്ളു.
പുതിയ നിയന്ത്രണങ്ങള്‍ നിലവില്‍ വന്നാല്‍ ഹോട്ട്സ്റ്റാര്‍ ഉപയോക്താക്കളെ സ്വന്തം നിലയ്ക്ക് സബ്സ്ക്രിപ്ഷനുകള്‍ വാങ്ങാന്‍ പ്രേരിപ്പിച്ചേക്കാമെന്നാണ് കമ്പനി കരുതുന്നത്. അതേസമയം ഏകദേശം 50 ദശലക്ഷത്തോളം വരിക്കാരുമായി, ഉപയോക്താക്കളുടെ കാര്യത്തില്‍ ഹോട്ട്സ്റ്റാര്‍ ഓണ്‍ലൈന്‍ സ്ട്രീമിങ്ങ് വിപണിയിലെ മുന്‍നിരയില്‍ ഉണ്ട്.