ഹോളിവുഡ് ആരാധകര്‍ ഏറെ കാത്തിരുന്ന അവതാര്‍ രണ്ടാം ഭാഗത്തിന്റെ റിലീസ് തിയതി മാറ്റി

വിഖ്യാത ഹോളിവുഡ് സംവിധാകന്‍ ജെയിംസ് കാമറൂണ്‍ ഒരുക്കുന്ന അവതാര്‍ സീരീസിലെ രണ്ടാം ചിത്രത്തിന്റെ റിലീസ് തിയതി മാറ്റി. ചിത്രത്തിന്റെ റിലീസ് 2020 ഡിസംബര്‍ 18ല്‍ നിന്നും 2021 ഡിസംബര്‍ 17ലേക്കാണ് മാറ്റിയത്.

വാള്‍ട്ട് ഡിസ്‌നി സ്റ്റുഡിയോസാണ് റിലീസ് തിയതി മാറ്റിയ വിവരം പുറത്തുവിട്ടത്. ആദ്യ ഭാഗത്തിലെ അഭിനേതാക്കള്‍ തന്നെയാകും രണ്ടാം ഭാഗത്തിലും പ്രത്യക്ഷപ്പെടുക എന്നാണു ഇപ്പോള്‍ ലഭ്യമാകുന്ന വിവരം.

Top