ഓൺലൈൻ ലൈവ് സ്ട്രീമിംഗ് സേവനം ആരംഭിക്കാനൊരുങ്ങി ഡിസ്നി

Disney

ഡിസ്നി പ്രൊഡക്ഷൻസ് ഓൺലൈൻ ലൈവ് സ്ട്രീമിംഗ് സേവനം ആരംഭിക്കാനൊരുങ്ങുന്നു. നിയന്ത്രണമില്ലാതെ എല്ലാത്തരത്തിലുള്ള വീഡിയോകളും ഡിസ്നി പ്രൊഡക്ഷൻസ് ലൈവ് സ്ട്രീമിംഗ് സേവനത്തിൽ ഉൾപ്പെടുത്തും.

ഡിസ്നിയുടെ പുതിയ ഓവർ-ദി-ടോപ്പ് (OTT) സേവനം 2019 അവസാനത്തോടെ ആരംഭിക്കും. OTT പ്ലാറ്റ്ഫോം തുടക്കത്തിൽ അമേരിക്കയിലാണ് ആരംഭിക്കുന്നത്. അതിന് ശേഷമാകും മറ്റ് വിദേശ രാജ്യങ്ങളിൽ റിലീസ് ചെയ്യുക.

റിപ്പോർട്ടുകൾ പ്രകാരം അഞ്ച് ചിത്രങ്ങൾ , അഞ്ച് ടി.വി സീരീസുകൾ എന്നിവ ഓൺലൈൻ ലൈവ് സ്ട്രീമിംഗ് വഴി ഡിസ്നി ആദ്യ വർഷത്തിൽ അവതരിപ്പിക്കും. എന്നാൽ ഓൺലൈൻ ചാനൽ സബ്സ്ക്രിപ്ഷൻ ചിലവ് ഇതുവരെ കമ്പനി വ്യക്തമാക്കിയിട്ടില്ല.

Top