ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിടല്‍; കോടതിയെ സമീപിക്കാന്‍ നേതൃത്വം

കോഴിക്കോട്: സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടതിനെതിരെ കോടതിയെ സമീപിക്കാന്‍ ഹരിത നേതൃത്വം ആലോചിക്കുന്നു. നേതൃത്വത്തിന് പ്രവര്‍ത്തിക്കാനുള്ള സാഹചര്യം നഷ്ടപ്പെടുത്തിയെന്നാണ് വിലയിരുത്തല്‍.

അതേസമയം, ഹരിത വിവാദത്തില്‍ പരാതിക്കാരിയുടെ മൊഴി ഉടന്‍ രേഖപ്പെടുത്തുമെന്ന് വനിതാ കമ്മിഷന്‍. മൊഴി രേഖപ്പെടുത്താന്‍ പരാതിക്കാരെ ഇന്നലെ വിളിച്ചിരുന്നു. വനിതാ നേതാക്കളുടെ മൊഴി എടുത്തതിന് ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് വനിതാ കമ്മിഷന്‍ അറിയിച്ചു.

കടുത്ത അച്ചടക്കലംഘനത്തെ തുടര്‍ന്നാണ് ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടതെന്ന് ലീഗ് നേതാവ് പിഎംഎ സലാം അറിയിച്ചു. ഹരിത നേതാക്കള്‍ പാര്‍ട്ടി അച്ചടക്കം തുടര്‍ച്ചയായി ലംഘിച്ചു. മാത്രമല്ല കാലഹരണപ്പെട്ട കമ്മിറ്റി കൂടിയാണിത്. പുതിയ കമ്മിറ്റി ഉടന്‍ നിലവില്‍ വരുമെന്നും പിഎംഎ സലാം അറിയിച്ചു.

 

 

Top